SPORTS
ക്രെജികോവ ചാന്പ്യൻ

ലണ്ടൻ: വിംബിൾഡണ്‍ വനിതാ സിംഗിൽസ് കിരീടം ചെക് റിപ്പബ്ലിക്കിന്റെ ബാർബര ക്രെജികോവയ്ക്ക്. ഫൈനലിൽ ക്രെജികോവ 6-2, 2-6, 6-4ന് ഇറ്റലിയുടെ ജാസ്മിൻ പൗളിനിയെ തോൽപ്പിച്ചു. ചെക് താരത്തിന്റെ രണ്ടാമത്തെ ഗ്രാൻസ്ലാം കിരീടമാണ്. 2021ലെ ഫ്രഞ്ച് ഓപ്പണിലും ക്രെജികോവ ചാന്പ്യനായിരുന്നു. പൗളിനി തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം ഫൈനലിൽ തോൽക്കുന്നത്. 2024 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ ഇഗാ ഷ്യാങ്ടെക്കിനോട് പരാജയപ്പെട്ടിരുന്നു.
Source link