ജ​യം, ഇന്ത്യ പ​ര​ന്പ​ര നേടി


ഹ​രാ​രെ: പ​ത്ത് വി​ക്ക​റ്റ് ജ​യ​വു​മാ​യി ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​വ ഇ​ന്ത്യ സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ​യു​ള്ള ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ലെ നാ​ലാം മ​ത്സ​രം ജ​യി​ച്ച് ഇ​ന്ത്യ 3-1ന് ​മു​ന്നി​ലെ​ത്തി. ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന 153 റ​ൺ​സ്, ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ​സ്വി ജ​യ്സ്വാ​ൾ (53 പ​ന്തി​ൽ 93 നോ​ട്ടൗ​ട്ട്), ശു​ഭ്മാ​ൻ ഗി​ൽ (39 പ​ന്തി​ൽ 58 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ ക​രു​ത്തി​ൽ 15.2 ഓ​വ​റി​ൽ 156 നേ​ടി ഇ​ന്ത്യ മ​റി​ക​ട​ന്നു. സി​ക്ക​ന്ദ​ർ റാ​സ (46), ത​ടി​വാ​ന​ശേ മ​രു​മ​ണി (32), വെ​സ്‌​ലി മ​ധേ​വെ​രെ (25) എ​ന്നി​വ​രു​ടെ മി​ക​വി​ൽ സിം​ബാ​ബ്‌​വെ 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 152 റ​ണ്‍​സ് നേ​ടി. ടോ​സ് നേ​ടി​യ ഇ​ന്ത്യ സിം​ബാ​ബ്‌​വെ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന ട്വ​ന്‍റി-20 ഇ​ന്നു ന​ട​ക്കും.


Source link

Exit mobile version