‘കേരളം നമ്പർ 1 എന്നത് ഒരു സർക്കാർ പ്രൊപ്പഗാൻഡ അല്ല, യാഥാർത്ഥ്യമാണ്’; എന്നാൽ എപ്പോഴും അതിശയിപ്പിക്കുന്നത് മറ്റൊന്നാണ്

കേരളം നമ്പർ 1 എന്നത് ഒരു സർക്കാർ പ്രൊപ്പഗാൻഡ അല്ല, യാഥാർത്ഥ്യമാണെന്ന് യുഎന്നിലെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം തുടർച്ചയായ നാലാം തവണയും ഒന്നാമതെത്തിയെന്ന വാർത്ത പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

കേരളത്തിന്റെ വിജയങ്ങൾ കണ്ടില്ല എന്നു നടിക്കാനും, നിസാരവൽക്കരിക്കാനും, തമസ്കരിക്കാനും താല്പര്യമുള്ള ഏറെ ആളുകൾ കേരളത്തിൽ തന്നെ ഉണ്ട് എന്നതാണ് എന്നെ എപ്പോഴും അതിശയിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നമുക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ തുടരുമ്പോൾ തന്നെ ലോകനിലവാരത്തെ അറിയണമെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളം നമ്പർ 1 എന്നത് ഒരു സർക്കാർ പ്രൊപ്പഗാൻഡ അല്ല, യാഥാർത്ഥ്യമാണ്

കേരളത്തിന്റെ വിജയങ്ങൾ കണ്ടില്ല എന്നു നടിക്കാനും, നിസ്സാരവൽക്കരിക്കാനും, തമസ്കരിക്കാനും താല്പര്യമുള്ള ഏറെ ആളുകൾ കേരളത്തിൽ തന്നെ ഉണ്ട് എന്നതാണ് എന്നെ എപ്പോഴും അതിശയിപ്പിക്കുന്നത്.

നമുക്ക് ഇനിയും ഏറെപ്പോകാനുണ്ട്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ തുടരുമ്പോൾ തന്നെ ലോകനിലവാരത്തെ അറിയുക, അതിലേക്ക് എല്ലാ മേഖലകളിലും എത്താൻ ശ്രമിക്കുക ഒക്കെയാണ് നാം ചെയ്യേണ്ടത്. അല്ലാതെ നമ്മുടെ വിജയങ്ങളിൽ അഭിമാനിക്കാതിരിക്കുകയല്ല.

മുരളി തുമ്മാരുകുടി


Source link

Exit mobile version