BUSINESS

ജെൻ എഐ കോൺക്ലേവ് : ഹാക്കത്തോണിൽ ഒന്നാം സ്ഥാനം അമൽജ്യോതിക്ക്‌

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​രും കെ​എ​സ്ഐ​ഡി​സി​യും ഐ​ബി​എ​മ്മും ചേ​ർ​ന്നു കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര ജ​ന​റേ​റ്റീ​വ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കോ​ൺ​ക്ലേ​വി​ൽ ന​ട​ന്ന ഐ​ബി​എം വാ​ട്സ​ൺ എ​ക്സ് ച​ല​ഞ്ച് ഹാ​ക്ക​ത്തോ​ണി​ൽ അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി​ൽ സ​ലിം, ജോ​യ​ൽ ജോ​ൺ, ആ​രോ​ൺ സാ​മു​വ​ൽ മാ​ത്യു, റെ​യി​ന​ൽ രാ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച മാ​യ എ​ന്ന ഡ​യ​റ്റീ​ഷ​ൻ അ​സി​സ്റ്റ​ന്‍റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക് വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി കെ​എ​സ്ഐ​ഡി​സി ഒ​രു കോ​ടി രൂ​പവ​രെ സ്കെ​യി​ൽ അ​പ്പ് ഫ​ണ്ട് ല​ഭ്യ​മാ​ക്കും. ഓ​രോ​രു​ത്ത​ർ​ക്കും ചേ​രു​ന്ന ഭ​ക്ഷ​ണ​ക്ര​മം കൃ​ത്യ​മാ​യി പ​റ​ഞ്ഞു ത​രു​ന്ന എ​ഐ ടൂ​ളാ​ണ് മാ​യ. ആ​രോ​ഗ്യവി​വ​ര​ങ്ങ​ൾ ഫീ​ഡ് ചെ​യ്താ​ൽ പ്ര​മേ​ഹമു​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളു​മു​ള്ള​വ​ർ​ക്ക് അ​ത​നു​സ​രി​ച്ച് ഭ​ക്ഷ​ണം നി​ർ​ദേ​ശി​ക്കും. പു​റ​ത്തു പോ​കു​മ്പോ​ൾ അ​നു​യോ​ജ്യ​മാ​യ ഹോ​ട്ട​ലു​ക​ളും പ​റ​ഞ്ഞുത​രും. കൂ​ടാ​തെ അ​സി​സ്റ്റ​ന്‍റ് ഭ​ക്ഷ​ണ പ​ദ്ധ​തി​ക​ളും ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ജീ​വി​ത ശൈ​ലീ രോ​ഗ​മു​ള്ള​വ​ർ​ക്കു പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്. ആ​രോ​ഗ്യപ​രി​ര​ക്ഷാ വി​ഷ​യ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടൂ​ളു​ക​ൾ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ക്കു​ന്നുണ്ട്. ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ടീം ​അം​ഗ​ങ്ങ​ളെ കോ​ള​ജ് ഡ​യ​റ​ക്ട​ർ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) റ​വ.​ഡോ. റോ​യി പി. ​ഏബ്ര​ഹാം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് മേ​ധാ​വി ഡോ. ​ജൂ​ബി മാ​ത്യു എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Source link

Related Articles

Back to top button