CINEMA

എൻഐഎഫ്എഫ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘എന്നെന്നും’

എൻഐഎഫ്എഫ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘എന്നെന്നും’ | Ennennum Movie

സ്വിറ്റ്സെർലാൻഡില്‍ നടക്കുന്ന എൻഐഎഫ്എഫ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ശാലിനി ഉഷ ദേവിയുടെ എന്നെന്നും. ചിത്രത്തിന്റെ യൂറോപ്യൻ പ്രിമിയറാണ് ഇവിടെ നടന്നത്. ശാലിനി ഉഷ ദേവി, ശാന്തി ബാലചന്ദ്രൻ, സുദീപ് ജോഷി എന്നിവർ റെഡ്കാര്‍പറ്റിൽ പങ്കെടുത്തു. സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ് സുദീപ്. ഐഎഫ്എഫ്‌കെയിലും ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും മത്സര വിഭാഗത്തിൽ ചിത്രം ഉൾപ്പെട്ടിരുന്നു.

ഫഹദ് ഫാസിൽ–അനുമോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അകം’ എന്ന സിനിമയ്ക്കു ശേഷം ശാലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്നെന്നും’. സുരരൈ പോട്ര് എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും ശാലിനി നേടിയിരുന്നു.

ശാന്തി ബാലചന്ദ്രൻ, അനൂപ് മോഹൻദാസ്, അജിത്‌ലാൽ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. സയൻസ് ഫിക്‌ഷന്‍ സ്വഭാവമുള്ള സിനിമയാണിത്.

ശാലിനിയുടെ ആദ്യ സിനിമ, അകം (2012), ഷാങ്ഹായ് ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവൽ, ദുബായ് ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ 13 ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടി. 

2012-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടിയ ബ്ലാക്ക് ഫോറസ്റ്റ് രചനയും സംവിധാനവും നിർവഹിച്ച സുദീപ് ജോഷി, മാർഗം, ട്രാഫിക്, എന്നെന്നും അവാർഡ് നേടിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹാപ്പി സർദാർ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

English Summary:
Ennennum Movie selected for European Premiere and Competition section at Switzerland NIFF film festival

7rmhshc601rd4u1rlqhkve1umi-list 1uhh2lubuhgn7cqo9ls8bvenfq f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button