അംബാനി വിവാഹ മേളത്തിനിടെ സുപ്രിയയുടെ സെൽഫി; ഫോട്ടോയിൽ ‘കുടുങ്ങി’ ബുമ്ര

അംബാനി വിവാഹ മേളത്തിനിടെ സുപ്രിയയുടെ സെൽഫി; ഫോട്ടോയിൽ ‘കുടുങ്ങി’ ബുമ്ര | Supriya Menon Prithviraj
അംബാനി വിവാഹ മേളത്തിനിടെ സുപ്രിയയുടെ സെൽഫി; ഫോട്ടോയിൽ ‘കുടുങ്ങി’ ബുമ്ര
മനോരമ ലേഖകൻ
Published: July 13 , 2024 02:18 PM IST
Updated: July 13, 2024 02:37 PM IST
1 minute Read
സുപ്രിയ മേനോനും പൃഥ്വിരാജും
അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹച്ചടങ്ങില്‍ നിന്നുള്ള സുപ്രിയ മേനോന്റെ സെല്‍ഫിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സുപ്രിയയുടെ സെൽഫിയിൽ പൃഥ്വിയെ കൂടാതെ മറ്റൊരു സൂപ്പർതാരം കൂടി ഇടംപിടിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരമായ ജസ്പ്രീത് ബുമ്രയാണ് ഫോട്ടോയിലെ മറ്റൊരു താരം.
കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഡംബര വിവാഹത്തിനെത്തിയത്.
തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്‌ലി എന്നിവർ കുടുംബസമേതം പങ്കെടുത്തു. ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങൾ വിവാഹത്തിന് അതിഥികളായി എത്തി.
അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ഗുസ്തിതാരവുമായ ജോൺ സീന തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖർ.
English Summary:
Supriya Menon’s Star-Studded Selfie at Anant Ambani-Radhika Merchant Wedding Goes Viral – Guess Which Cricketer Joined In
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 2nb11v3k64da64dqg0gtseg1gq mo-entertainment-movie-supriyamenonprithviraj
Source link