CINEMA

ഷറഫുദ്ദീനും സുരാജും; ‘പടക്കള’ത്തിനു തുടക്കം

ഷറഫുദ്ദീനും സുരാജും; ‘പടക്കള’ത്തിനു തുടക്കം | Padakkalam Movie

ഷറഫുദ്ദീനും സുരാജും; ‘പടക്കള’ത്തിനു തുടക്കം

മനോരമ ലേഖകൻ

Published: July 13 , 2024 01:22 PM IST

1 minute Read

ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പടക്കളം’ എന്ന സിനിമയ്ക്കു തുടക്കം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചു നടന്നു. നിരഞ്ജന അനൂപ് ആണ് നായിക. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജാണ്. ബെംഗളൂരു കേന്ദ്രമാക്കി നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിയ ആളാണ് മനു സ്വരാജ്. കഴിഞ്ഞ എട്ടുവർഷമായി സഹസംവിധായകനായി പ്രവർത്തിച്ചു പോരുന്ന മനു; ജസ്റ്റിൻ മാത്യു, ബേസിൽ ബോസഫ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 
മലയാള സിനിമയിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് കന്നഡ സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കെആർജി സ്റ്റുഡിയോയുമായി കൈ കോർത്തൊരുക്കുന്ന ആദ്യ ചിത്രമാണ് പടക്കളം. മലയാളത്തിൽ ഇനിയും ചിത്രങ്ങൾ ഒരുമിച്ചു നിർcfക്കാൻ കെ ആർ ജി സ്റ്റുഡിയോസും ഫ്രൈഡേ ഫിലിം ഹൗസും തമ്മിൽ ധാരണയായിട്ടുണ്ട്. വിജയ് ബാബു, കാർത്തിക്, യോഗി ബി. രാജ്, വിജയ് സുബ്രമണ്യം എന്നിവർ ചേർന്നാണ് ‘പടക്കളം ‘ നിർമിക്കുന്നത്.  

രചന നിതിൻ സി ബാബു, മനു സ്വരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിനയ് ബാബു, നവീൻ മാറോൾ, ഡിഒപി അനു മൂത്തേടത്ത്, എഡിറ്റർ നിതിൻ രാജ് ആരോൾ, രാജേഷ് മുരുഗേശൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, പ്രൊഡക്‌ഷൻ ഡിസൈൻ സുനിൽ കെ. ജോർജ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

English Summary:
Padakkalam Movie Shoot Started

7rmhshc601rd4u1rlqhkve1umi-list 6ln2u3spae2p2pj5nkes03p9cp f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sharafudheen mo-entertainment-movie-vijaybabu


Source link

Related Articles

Back to top button