മലയാളത്തിൽ നിന്നും പൃഥ്വിരാജ്; തമിഴിൽ നിന്ന് രജനിയും സൂര്യയും നയൻതാരയും

മലയാളത്തിൽ നിന്നും പൃഥ്വിരാജ്; തമിഴിൽ നിന്ന് രജനിയും സൂര്യയും നയൻതാരയും | Prithviraj Sukumaran Ambani
മലയാളത്തിൽ നിന്നും പൃഥ്വിരാജ്; തമിഴിൽ നിന്ന് രജനിയും സൂര്യയും നയൻതാരയും
മനോരമ ലേഖകൻ
Published: July 13 , 2024 09:17 AM IST
1 minute Read
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ തിളങ്ങി നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഡംബര വിവാഹത്തിനെത്തിയത്.
തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്‌ലി എന്നിവർ കുടുംബസമേതം പങ്കെടുത്തു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ബിസിനസ്സ് പ്രമുഖരുമെല്ലാം മുംബൈയിൽ എത്തിക്കഴിഞ്ഞു.
ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങൾ വിവാഹത്തിന് അതിഥികളായി എത്തി. അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ഗുസ്തിതാരവുമായ ജോൺ സീന തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖർ.
മഹേഷ് ബാബു, രാം ചരണ്‍, യഷ് തുടങ്ങി കന്നഡ, തെലുങ്ക് ഇൻഡസ്ട്രികളിലെ സൂപ്പർതാരങ്ങളും ചടങ്ങിനു മാറ്റുകൂട്ടി.
English Summary:
Prithviraj Sukumaran Supriya Menon attend Ambani wedding, Video
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-rajinikanth mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-lifestyle-anantambaniwedding oqji1h40227aj9rr2cg03824b mo-entertainment-movie-supriyamenonprithviraj mo-entertainment-common-bollywoodnews
Source link