പാക്കിസ്ഥാനിലെ മുലപ്പാൽ ബാങ്ക് നിലച്ചു

കറാച്ചി: പാക്കിസ്ഥാനിലെ ആദ്യ മുലപ്പാൽ ബാങ്ക് പ്രവർത്തരഹിതമായി. ഇതിന്റെ പ്രവർത്തനം ഇസ്ലാമിനു വിരുദ്ധമാണെന്ന് മതപുരോഹിതർ വിധിയെഴുതിയതാണ് കാരണം. കറാച്ചി നഗരത്തിലെ സിന്ധ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് നിയോനതോളജി ആശുപത്രിയിൽ ജൂണിലാണ് മുലപ്പാൽ ബാങ്ക് ആരംഭിച്ചത്. സമയംതികയും മുന്പേ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടായിരുന്നിത്. സിന്ധ് പ്രവിശ്യയിലെ ഇസ്ലാമിക ഉപദേശക സമിതിയായ ജാമിയ ദാരുൾ ഉലൂം ഡിസംബർ മാസത്തിൽ മുലപ്പാൽ ബാങ്കിന് അനുമതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂണിൽ പ്രവർത്തനം ആരംഭിച്ചു. എന്നാൽ നാഷണൽ കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി മുലപ്പാൽ ബാങ്കിന്റെ പ്രവർത്തനം ഇസ്ലാമിന് വിരുദ്ധമാണോ എന്ന് ചോദ്യമുയർത്തിയതോടെ പ്രവർത്തനം നിർത്തേണ്ടിവന്നു. മുലപ്പാൽ ബാങ്കിനെക്കുറിച്ച് ആളുകൾക്ക് ഒന്നുമറിയില്ലെന്നാണ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജമാൽ റാസ പ്രതികരിച്ചത്.
Source link