ബ്രിസ്ബേൻ: റഷ്യക്കുവേണ്ടി ചാരപ്പണി നടത്തിയതിന് ഓസ്ട്രേലിയൻ സൈനികയും ഭർത്താവും അറസ്റ്റിലായി. റഷ്യൻ വംശജരും ഓസ്ട്രേലിയൻ പൗരന്മാരുമായ കിരാ കൊറോലേവ് (40), ഭർത്താവ് ഇഗോർ കൊറോലേവ് (62) എന്നിവരാണ് ബ്രിസ്ബേനിൽ പിടിയിലായത്. പ്രൈവറ്റ് റാങ്കിൽ സിസ്റ്റം ടെക്നീഷനായി ജോലിചെയ്തിരുന്ന കിരാ കൊറോലേവിന് സൈന്യത്തിലെ രഹസ്യ ഫയലുകൾ കൈകാര്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നു. അവധിയെടുത്ത് ആരുമറിയാതെ റഷ്യയിലേക്കു പോയ സൈനിക ഓസ്ട്രേലിയയിലുള്ള ഭർത്താവിന് കന്പ്യൂട്ടർ അക്കൗണ്ട് വിവരങ്ങൾ നല്‍കുകയും രഹസ്യവിവരങ്ങൾ അയയ്ക്കാൻ നിർദേശം നല്‍കുകയുമായിരുന്നു. എന്നാൽ, തന്ത്രപ്രാധാന്യമുള്ള ഫയലുകൾ ഇവർ ചോർത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് ഓസ്ട്രേലിയൻ പോലീസ്. 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദന്പതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
Source link