ജർമൻ ആയുധക്കന്പനി മേധാവിയെ വധിക്കാൻ റഷ്യ പദ്ധതിയിട്ടു


ബെ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​യു​​​ധ​​​നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ റൈ​​​ൻ​​​മെ​​​റ്റാ​​​ലി​​​ന്‍റെ മേ​​​ധാ​​​വി അ​​​ർ​​​മി​​​ൻ പാ​​​പ്പെ​​​ർ​​​ഗെ​​​റി​​​നെ വ​​​ധി​​​ക്കാ​​​ൻ റ​​​ഷ്യ പ​​​ദ്ധ​​​തി​​​യി​​​ട്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. റൈ​​​ൻ​​​മെ​​​റ്റാ​​​ലി​​​ന്‍റെ ആ​​​യു​​​ധ​​​ങ്ങ​​​ളും വാ​​​ഹ​​​ന​​​ങ്ങ​​​ളും യു​​​ക്രെ​​​യ്ൻ സേ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. പാ​​​പ്പെ​​​ർ​​​ഗെ​​​റി​​​നു വ​​​ധ​​​ഭീ​​​ഷ​​​ണി​​​യു​​​ള്ള​​​ കാ​​​ര്യം യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ ഈ ​​​വ​​​ർ​​​ഷ​​​മാ​​​ദ്യം ജ​​​ർ​​​മ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റി​​​യി​​​ച്ച​​​താ​​​യി സി​​​എ​​​ൻ​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​പ്പെ​​​ർ​​​ഗെ​​​റി​​​ന് സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ച്ചു. ജ​​​ർ​​​മ​​​നി​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷ​​​യു​​​ള്ള വ്യ​​​ക്തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​ണ് ഇ​​​ന്ന് പാ​​​പ്പെ​​​ർ​​​ഗെ​​​ർ. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​യു​​​ധ​​​നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ റൈ​​​ൻ​​​മെ​​​റ്റാ​​​ൽ അ​​​ടു​​​ത്തി​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ൽ ടാ​​​ങ്ക് റി​​​പ്പ​​​യ​​​റിം​​​ഗ് പ്ലാ​​​ന്‍റ് ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. യു​​​ക്രെ​​​യ്നു​​​മാ​​​യി ചേ​​​ർ​​​ന്ന് പീ​​​ര​​​ങ്കി ഷെ​​​ല്ലു​​​ക​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. യു​​​ക്രെ​​​യ്നു​​​ള്ള പി​​​ന്തു​​​ണ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​യി റ​​​ഷ്യ യൂ​​​റോ​​​പ്പി​​​ൽ ര​​​ഹ​​​സ്യ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യി​​​ട്ടാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.


Source link

Exit mobile version