KERALAMLATEST NEWS

വൈറലായി ഉമ്മൻചാണ്ടിയുടെ പ്രസംഗം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ രാഷ്ട്രീയപ്പോര് കനക്കുമ്പോൾ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയപ്പോൾ 6000കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നായിരുന്നു എൽ.ഡി.എഫ് ആരോപണം. പിന്നീട് എൽ.ഡി.എഫ് സർക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. എൽ.ഡി.എഫ് നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ ഉമ്മൻചാണ്ടി നൽകിയ മറുപടി കോൺഗ്രസ് പ്രവർത്തകരാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. 2015 ഡിസംബർ അഞ്ചിനാണ് ഉമ്മൻചാണ്ടി തുറമുഖത്തിന് തറക്കല്ലിട്ടത്.

നിയമസഭയിൽ പറഞ്ഞത്

‘‘ ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും,യാതൊരു സംശയവും വേണ്ട. നിങ്ങൾ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിർദ്ദേശവും വച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവൻ സ്വീകരിക്കാൻ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല’’.


Source link

Related Articles

Back to top button