കൊച്ചി: കാർഷികമേഖലയിൽ വളം തളിക്കൽ പോലുള്ള ജോലികൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ പ്രതിമാസം 50,000 – 60,000 രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് ഡ്രോൺ നിർമാണ സേവന ദാതാക്കളായ മാരുത് ഡ്രോൺസ്. ചെറുകിട കർഷകർ ഡ്രോൺ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് കൃത്യതയോടെ മരുന്നുകൾ തളിക്കുന്നതിനും വെള്ളവും വളപ്രയോഗവും 70 ശതമാനം കുറയ്ക്കാനും വിളവ് 30 ശതമാനം വർധിപ്പിക്കാനും സഹായിക്കുമെന്ന് മാരുത് ഡ്രോൺസ് സ്ഥാപകനും സിഇഒയുമായ പ്രേം കുമാർ വിസ്ലാവത് പറഞ്ഞു. സംസ്ഥാനത്തെ കൃഷിവിജ്ഞാന കേന്ദ്രം (കെവികെ), പ്രാദേശിക ഗ്രാമപഞ്ചായത്തുകൾ, കർഷക സഹകരണ സംഘങ്ങൾ തുടങ്ങിയ സംഘടനകളും ഡ്രോൺ സാങ്കേതികവിദ്യ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. കാർഷികമേഖലയിൽ ശ്രദ്ധയൂന്നി കേരളത്തിൽ മാരുതി ഡ്രോൺസ് 500 ഡ്രോൺ സംരംഭകരെ സൃഷ്ടിക്കും. ചെറുതും ഇടത്തരവുമായ ഡ്രോണുകൾ നിർമിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അനുമതിയോടെ കേരളത്തിൽ ഡീലർ ശൃംഖല വിപുലീകരിക്കും. ഡ്രോൺ പ്രവർത്തനത്തിൽ പരിശീലനവും ബോധവത്കരണവും നൽകുമെന്നും പ്രേം കുമാർ പറഞ്ഞു.

Source link