നേപ്പാളിൽ പ്രചണ്ഡ വീണു; ശർമ ഒലി പ്രധാനമന്ത്രിയാകും


കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പു​​​ഷ്പ ക​​​മ​​​ൽ ദ​​​ഹ​​​ൽ (പ്ര​​​ച​​​ണ്ഡ) വി​​​ശ്വാ​​​സ​​​വോ​​​ട്ടി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 69 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച​​​ത്. 275 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് 138 പേ​​​രു​​​ടെ പി​​​ന്തു​​​ണ വേ​​​ണ​​​മാ​​​യി​​​രു​​​ന്നു. 2022 ഡി​​​സം​​​ബ​​​ർ 25ന് ​​​അ​​​ധി​​​കാ​​​ര​​​മേ​​​റ്റ പ്ര​​​ച​​​ണ്ഡ മു​​​ന്പ് നാ​​​ലു​​​വ​​​ട്ടം വി​​​ശ്വാ​​​സ​​​വോ​​​ട്ടി​​​നെ അ​​​തി​​​ജീ​​​വി​​​ച്ചി​​​രു​​​ന്നു. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ.​​​പി. ശ​​​ർ​​​മ ഒ​​​ലി നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സി​​​പി​​​എ​​​ൻ-​​​യു​​​എം​​​എ​​​ൽ പ്ര​​​ച​​​ണ്ഡ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ള പി​​​ന്തു​​​ണ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണം. ശ​​​ർ​​​മ ഒ​​​ലി നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ധാ​​​ര​​​ണയു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ശ​​​ർ​​​മ ഒ​​​ലി ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷേ​​​ർ ബ​​​ഹാ​​​ദൂ​​​ർ ദൂ​​​ബേ വ്യ​​​ക്ത​​​മാ​​​ക്കി.


Source link

Exit mobile version