പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമലനട 15ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെതിരുമുറ്റത്തെ ആഴിയിൽ അഗ്നി തെളിക്കും. മേൽശാന്തി പി.ജി. മുരളി, മാളികപ്പുറം ക്ഷേത്രനട തുറക്കും. സന്നിധാനത്തും മാളികപ്പുറത്തും അന്ന് പ്രത്യേക പൂജകളില്ല.
16 മുതൽ രാവിലെ 4.50ന് ദേവനെ പള്ളിയുണർത്തും. 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷഃപൂജ, തുടർന്ന് ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ച പൂജ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ . പൂജകൾ പൂർത്തിയാക്കി 20ന് രാത്രി 10ന് നട അടയ്ക്കും.
Source link