ബൈഡനു നാക്കുപിഴ; സെലൻസ്കി പുടിനായി


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യു​​​ള്ള സം​​​വാ​​​ദ​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​നും സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​യി സ്വ​​​ന്തം ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് ഉ​​​യ​​​രു​​​ന്ന ആ​​​ഹ്വാ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റു​​​പ​​​ടി​​​ന​​​ല്കാ​​​നാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു നാ​​​ക്കു​​​പി​​​ഴ വി​​​ന​​​യാ​​​യി. വ്യാ​​​ഴാ​​​ഴ്ച നാ​​​റ്റോ ഉ​​​ച്ച​​​കോ​​​ടി​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ട​​​ങ്ങി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള പ​​​ത്രസ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് പി​​​ന്മാ​​​റി​​​ല്ലെ​​​ന്ന് ബൈ​​​ഡ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​റു​​​മു​​​റു​​​പ്പ് വ​​​ർ​​​ധി​​​ച്ചി​​​ട്ടേ​​​യു​​​ള്ളൂ. നാ​​​റ്റോ ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ബൈ​​​ഡ​​​ന്‍റെ വാ​​​യി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ അ​​​ബ​​​ദ്ധം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യെ അ​​​ദ്ദേ​​​ഹം റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ചു. “ലേ​​​ഡീ​​​സ് ആ​​​ൻ​​​ഡ് ജ​​​ന്‍റി​​​ൽ​​​മെ​​​ൻ, ഇ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ” എ​​​ന്നാ​​​ണ് സെ​​​ല​​​ൻ​​​സ്കി​​​യെ നോ​​​ക്കി ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. അ​​​ബ​​​ദ്ധം പി​​​ണ​​​ഞ്ഞ​​​തു മ​​​ന​​​സി​​​ലാ​​​ക്കി​​​യ ബൈ​​​ഡ​​​ൻ ഉ​​​ട​​​ൻ​​​തെ​​​ന്ന തി​​​രു​​​ത്തി​​​പ്പ​​​റ​​​യാ​​​ൻ ത​​​യാ​​​റാ​​​യി. സെ​​​ല​​​ൻ​​​സ്കി എ​​​ല്ലാം കേ​​​ട്ട് ചി​​​രി​​​ച്ചു​​​കൊ​​​ണ്ടു നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് നാ​റ്റോ ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും ബൈ​ഡ​ൻ നാ​ക്കു​പി​ഴ ആ​വ​ർ​ത്തി​ച്ചു. ത​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യി​ൽ​നി​ന്നു വീ​ണ​ത്. ഇ​​​ത്ത​​​വ​​​ണ അ​​​ബ​​​ദ്ധം പ​​​റ്റി​​​യെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ​​​പോ​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല. ട്രം​​​പി​​​നെ ഒ​​​രി​​​ക്ക​​​ൽ തോ​​​ൽ​​​പ്പി​​​ച്ച​​​താ​​​ണ്, ഇ​​​നി​​​യും തോ​​​ൽ​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പ്രാ​​​യാ​​​ധി​​​ക്യ​​​ത്തി​​​ന്‍റെ അ​​​വ​​​ശ​​​ത​​​ക​​​ൾ പേ​​​റു​​​ന്ന ബൈ​​​ഡ​​​ന് ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​തി​​​രാ​​​ളി​​​യാ​​​യ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ തോ​​​ൽ​​​പ്പി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന ആ​​​ശ​​​ങ്ക ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ക്യാ​​​ന്പി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം ട്രം​​​പു​​​മാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ദ്യ പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സം​​​വാ​​​ദ​​​ത്തി​​​ൽ അ​​​ടി​​​പ​​​ത​​​റി​​​യ​​​തോ​​​ടെ​​​യാ​​​ണ് ബൈ​​​ഡ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്തി​​​പ്പെ​​​ട്ട​​​ത്. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​ക്കു​​​വേ​​​ണ്ടി ഫ​​​ണ്ട് പി​​​രി​​​ച്ചു​​​ന​​​ല്കു​​​ന്ന ജോ​​​ർ​​​ജ് ക്ലൂ​​​ണി​​​യെ​​​പ്പോ​​​ലു​​​ള്ള ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ന്മാ​​​രും ബൈ​​​ഡ​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു​​​ വ​​​ന്നി​​​ട്ടു​​​ണ്ട്.


Source link

Exit mobile version