ജയിലറിലെ 'നരസിംഹ' കുട്ടനാട്ടിൽ; ബസ് പിടിച്ചെത്തി ആരാധകർ

ജയിലറിലെ ‘നരസിംഹ’ കുട്ടനാട്ടിൽ; ബസ് പിടിച്ചെത്തി ആരാധകർ | Shiva Rajkumar in Kerala

ജയിലറിലെ ‘നരസിംഹ’ കുട്ടനാട്ടിൽ; ബസ് പിടിച്ചെത്തി ആരാധകർ

മനോരമ ലേഖിക

Published: July 12 , 2024 11:30 PM IST

1 minute Read

ജന്മദിനം കേരളത്തിൽ ആഘോഷിച്ച് കന്നട സൂപ്പർതാരം ശിവരാജ് കുമാർ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മൂന്നു ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് താരം കേരളത്തിലെത്തിയത്. സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയീസ് ആണ് ശിവരാജ് കുമാറിന് ആതിഥ്യമരുളുന്നത്. കായൽ കാഴ്ചകൾ ആസ്വദിച്ചാണ് സൂപ്പർതാരത്തിന്റെ ജന്മദിനാഘോഷം. 
അതേസമയം, പ്രിയതാരത്തിന് ജന്മദിനാശംസകൾ നേരാൻ ആരാധകർ കർണാടകയിൽ നിന്ന് കുട്ടനാട് എത്തി. രണ്ടു മിനി ബസിലാണ് ആരാധകർ എത്തിയത്. പ്രിയതാരത്തിന് പുഷ്പഹാരവും സമ്മാനിച്ച ആരാധകർ ഒരുമിച്ച് ഫോട്ടോയും എടുത്തു. 

കർണാടകയിൽ നിന്നെത്തിയ ആരാധകർക്കൊപ്പം കന്നട സൂപ്പർതാരം ശിവരാജ് കുമാർ (Photo: Special Arrangement)

വ്യാഴാഴ്ച കേരളത്തിലെത്തിയ ശിവരാജ് കുമാർ കുടുംബത്തിനൊപ്പം രാത്രി കേക്ക് മുറിച്ചാണ് ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ലക്ഷ്വറി ബോട്ടിലാണ് താരത്തിന്റെ താമസം. ഭാര്യ ഗീതയ്ക്കും മക്കളായ നിവേദിത, നിരുപമ എന്നിവർക്കൊപ്പമാണ് താരം കേരളത്തിലെത്തിയിരിക്കുന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ട്. 

ചമ്പക്കുളം പള്ളി, കാവാലം എന്നിവിടങ്ങൾ സന്ദർശിച്ച താരം ജന്മദിന സ്പെഷലായി ആവശ്യപ്പെട്ടത് കേരള സ്റ്റൈൽ മട്ടൺ ബിരിയാണിയാണ്. കേരള മീൽസായിരുന്നു ഇന്നലത്തെ സ്പെഷൽ. നാളെ കുമരകവും ആലപ്പുഴയിലെ ഉൾനാടൻ ഗ്രാമങ്ങളും സന്ദർശിക്കും.

ഇതു രണ്ടാം തവണയാണ് ശിവരാജ് കുമാർ കുട്ടനാട്ടിൽ എത്തുന്നത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ഒരു ദിവസം സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയീസിന്റെ ബോട്ടിൽ താമസിച്ചിരുന്നു. കുടുംബത്തോടൊപ്പം വരാമെന്നു പറഞ്ഞായിരുന്നു അന്ന് താരം മടങ്ങിയത്. ആ വാക്കു പാലിച്ചു കൊണ്ട് മൂന്നു ദിവസത്തെ താമസത്തിനായി താരം എത്തി. 
രജനികാന്ത് നായകനായെത്തിയ ജയിലർ എന്ന സിനിമയിൽ ശിവരാജ് കുമാർ അവതരിപ്പിച്ച നരസിംഹ എന്ന കഥാപാത്രം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

English Summary:
Kannada Superstar Shiva Rajkumar celebrated his birthday in Kerala aboard a luxury houseboat

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-viralnews mo-entertainment-movie-shiva-rajkumar-shivanna 31pks1bcbueel9k2kq0nu633tl f3uk329jlig71d4nk9o6qq7b4-list mo-entertainment-common-kannadafilmindustry mo-entertainment-common-kannadacinema


Source link
Exit mobile version