അരിവില കേരളത്തിൽ കുറവെന്ന് മന്ത്രി അനിൽ

തിരുവനന്തപുരം: അരിയുടെ ശരാശരി വില കർണ്ണാടകയിൽ 54.71 രൂപയും തെലങ്കാനയിൽ 47 രൂപയും ആയിരിക്കുമ്പോൾ കേരളത്തിൽ 45 മാത്രമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ പറഞ്ഞു.
കർണ്ണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷാ എന്നിവിടങ്ങളിലെ വില വർദ്ധന 6.11, 5.87, 5.97, 6.25 എന്ന തോതിലാണ്. എന്നാൽ കേരളത്തിലിത് 5.47% മാത്രമാണ്.
ചിലയിനം പച്ചക്കറിയുടെ വിലയിൽ താൽക്കാലികമായ വർദ്ധനവാണ് ഉണ്ടായത്. മറ്റ് നിത്യോപകയോഗ സാധനങ്ങളുടെ കാര്യത്തിൽ കാര്യമായ വിലവ്യത്യാസം ഉണ്ടായിട്ടില്ല.
ആരി വിഹിതത്തിൽ രണ്ട് ലക്ഷം ടൺ കുറച്ചത് ആരാണ്? മുൻ യു.പി.എ സർക്കാരിനെ ലക്ഷ്യമിട്ട് ജി.ആർ.അനിൽ ചോദിച്ചു
83% കുടുംബങ്ങളാണ് പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്ന് അരി വാങ്ങുന്നത്. കേന്ദ്ര ഗവൺമെന്റ് ആവശ്യത്തിന് ഭക്ഷ്യധാന്യം തരാത്ത നിലപാട് സ്വീകരിക്കുമ്പോഴാണിത്.
കേന്ദ്ര നിലപടിനെ ചോദ്യം ചെയ്യാൻ യു.ഡി.എഫ് എം.പിമാർ തയ്യാറായിട്ടുണ്ടോ എന്നും അനിൽ ചോദിച്ചു.സാമ്പത്തികമായ പ്രയാസം സപ്ലൈകോയെയും ബാധിച്ചിട്ടുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ബഡ്ജറ്റിലുള്ളതിനെക്കാൾ കൂടുതൽ തുകയാണ് സപ്ലൈകോയ്ക്ക് നൽകുന്നതെന്നും സപ്ലൈകോയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
Source link