KERALAMLATEST NEWS

കെ.എസ്. ചിത്രയ്ക്ക് വാത്മീകി പുരസ്‌കാരം

തൃശൂർ: സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാത്മീകി പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്ക്ക്. കർണാടക സംഗീതരംഗത്തെ യുവഗായികയ്ക്കുള്ള രാമസംഗീതശ്രീ പുരസ്‌കാരം ഡോ.എൻ.ജെ. നന്ദിനിക്ക് നൽകുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരങ്ങൾ ആഗസ്റ്റ് 12ന് രാമായണം ഫെസ്റ്റിൽ സമ്മാനിക്കും. ഫെസ്റ്റിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് 9744017701, 9895300694 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. ടി.എസ്. പട്ടാഭിരാമൻ ചെയർമാനും ടി.സി.സേതുമാധവൻ ജനറൽ കൺവീനറും അഡ്വ.ബി. ഗോപാലകൃഷ്ണൻ ചീഫ് കോ ഓർഡിനേറ്ററുമായ സമിതിക്കാണ് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതല.


Source link

Related Articles

Back to top button