CINEMA

‘ഇന്ത്യൻ 2’ എങ്ങനെ; പ്രേക്ഷക പ്രതികരണം

‘ഇന്ത്യൻ 2’ എങ്ങനെ; പ്രേക്ഷക പ്രതികരണം | Indian 2 Movie Audience

‘ഇന്ത്യൻ 2’ എങ്ങനെ; പ്രേക്ഷക പ്രതികരണം

മനോരമ ലേഖകൻ

Published: July 12 , 2024 10:54 AM IST

1 minute Read

ശങ്കർ–കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇന്ത്യൻ 2 സിനിമയ്ക്ക് ഗംഭീര പ്രതികരണം. രാവിലെ ആറ് മണി മുതൽ പ്രത്യേക ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഒരു ശങ്കർ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഒരുക്കിയ കമേഴ്സ്യൽ എന്റർടെയ്നറാണ് സിനിമയെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ മൂന്നാം ഭാഗത്തിനുള്ള തീപ്പൊരി കൂടി അവശേഷിപ്പിച്ചാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്.

Dear false reviewers, #Indian2 is a cinematic gem with compelling storytelling and breathtaking visuals. Let’s acknowledge its merits and the effort put into this exceptional piece of cinema! #Bharateeyudu2 🌟Flawless comeback by #Shankar Best regards, A True Cinema lover pic.twitter.com/Ryae6kQcka— 🧛‍♂️ Vikki (@Id2003Vikas) July 12, 2024

ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവരുന്നു. നെടുമുടി വേണു ഉൾപ്പടെ മൺമറഞ്ഞ മൂന്ന് പേരെയാണ് എഐ ടെക്നോളജിയിലൂടെ ശങ്കർ കൊണ്ടുവരുന്നത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സമുദ്രക്കനി എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. മലയാളത്തിൽ നിന്നൊരു യുവതാരം സിനിമയിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. രവി വര്‍മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ്.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.

English Summary:
Indian 2 Movie Audience Review

7rmhshc601rd4u1rlqhkve1umi-list 6ggt256qru6omdumcfcafnhp88 mo-entertainment-common-kollywoodnews mo-entertainment-movie-sshankar f3uk329jlig71d4nk9o6qq7b4-list mo-entertainment-common-moviereview0 mo-entertainment-movie-kamalhaasan




Source link

Related Articles

Back to top button