CINEMA

‘ഫ്ലൈറ്റിലുള്ള എല്ലാ മോഹൻമാരും എഴുന്നേറ്റു നിൽക്കൂ’; മോഹൻലാലിനൊപ്പം മോഹൻ സിസ്റ്റേഴ്സ്

‘ഫ്ലൈറ്റിലുള്ള എല്ലാ മോഹൻമാരും എഴുന്നേറ്റു നിൽക്കൂ’; മോഹൻലാലിനൊപ്പം മോഹൻ സിസ്റ്റേഴ്സ് | Mukti Mohan Mohanlal

‘ഫ്ലൈറ്റിലുള്ള എല്ലാ മോഹൻമാരും എഴുന്നേറ്റു നിൽക്കൂ’; മോഹൻലാലിനൊപ്പം മോഹൻ സിസ്റ്റേഴ്സ്

മനോരമ ലേഖകൻ

Published: July 12 , 2024 11:10 AM IST

1 minute Read

മോഹൻലാലിനൊപ്പം മുക്തി മോഹനും നീതി മോഹനും സാക്ഷി മോഹനും

വിമാനത്തിൽ വച്ച് നടൻ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവച്ച് മോഹൻ സിസ്റ്റേഴ്സ്. നടിയും നർത്തകിയുമായ മുക്തി മോഹൻ ആണ് മോഹൻലാലിനൊപ്പം നിൽക്കുന്ന സഹോദരിമാരുടെ ചിത്രം പങ്കുവച്ചത്.  എല്ലാവർക്കും പ്രചോദനമായ മോഹൻലാൽ എന്ന ഇതിഹാസ താരത്തെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുക്തി മോഹൻ കുറിച്ചു. 

‘ഫ്ലൈറ്റിലുള്ള എല്ലാ മോഹന്മാരും ദയവായി എഴുന്നേറ്റു നിൽക്കൂ. മോഹൻലാൽ സർ, നിങ്ങളെപ്പോലെ ഏവർക്കും പ്രചോദനമാകുന്ന ഇതിഹാസ താരത്തെ ഒടുവിൽ കണ്ടുമുട്ടിയതിൽ സന്തോഷം.  ഒരുപാട് നന്ദി.’ മുക്തി മോഹൻ കുറിച്ചു. മുക്തി, നീതി, സാക്ഷി എന്നീ സഹോദരന്മാരാണ് മോഹൻലാലിനൊപ്പം ചിത്രത്തിലുള്ളത്.  

അഭിനയത്തിൽ കഴിവുതെളിയിച്ചവരും നർത്തകിമാരുമായ നീതി മോഹൻ, ശക്തി മോഹൻ, മുക്തി മോഹൻ, കൃതി മോഹൻ എന്നീ നാല് സഹോദരിമാരാണ് മോഹൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്നത്.  മൂത്ത സഹോദരിയായ നീതി മോഹൻ ബോളിവുഡ് ഗായികയാണ്. ശക്തി മോഹൻ നർത്തകി, സംരംഭക എന്നീ നിലയിൽ പ്രശസ്തയും സ്റ്റാർപ്ലസ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവുമാണ്.
ശക്തി മോഹന്റെ ഇരട്ട സഹോദരിയായ മുക്തി മോഹനും നർത്തകിയാണ് കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും മുക്തി അഭിനയിച്ചിട്ടുണ്ട്. ‌നാലാമത്തെയാളായ കൃതി മോഹൻ മാത്രമാണ് ലൈംലൈറ്റിൽ നിന്ന് വിട്ടുനിൽക്കുന്നത്.

English Summary:
Mukti Mohan along with her sisters clicked with Mohanlal

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal 31l5mkfkfcrhgqmsnp4lini404 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link

Related Articles

Back to top button