സെലന്‍സ്‌കി പുതിനായി, കമല ഹാരിസ് ട്രംപും; ബൈഡന് വീണ്ടും നാക്കുപിഴ | VIDEO

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തില്‍ വിമര്‍ശനങ്ങളും മത്സരത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന മുറവിളിയും ഉയരുന്നതിനിടെ തുടര്‍ച്ചയായി നാക്കുപിഴയുമായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡന്‍. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ എന്നും കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നും വിശേഷിപ്പിച്ചതാണ് ഒടുവിലത്തേത്.വാഷിങ്ടണിലെ നാറ്റോ ഉച്ചകോടിയില്‍ സെലെന്‍സ്‌കിയെ സംസാരിക്കാന്‍ ക്ഷണിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ആദ്യത്തെ നാക്കുപിഴ. എന്നാല്‍, തെറ്റ് ഉടന്‍ തിരിച്ചറിഞ്ഞ ബൈഡന്‍, പുതിന്‍ എന്നത് പുതിനെ പരാജയപ്പെടുത്താന്‍ പോകുന്ന സെലെന്‍സ്‌കിയെന്ന് തിരുത്തി. പ്രസംഗം അവസാനിപ്പിച്ച് പോകാനൊരുങ്ങിയപ്പോഴാണ് ഉടന്‍ തന്നെ തെറ്റ് മനസിലാക്കി മൈക്കിനടുത്തേക്ക് തിരിച്ചുവന്നത്.
Source link