കോപം മൂക്കിൻ തുമ്പത്ത്; ദേഷ്യം കാരണം കുഴപ്പത്തിൽ ചാടുന്ന രാശിക്കാർ
കോപം മൂക്കിൻ തുമ്പത്ത്; ദേഷ്യം കാരണം കുഴപ്പത്തിൽ ചാടുന്ന രാശിക്കാർ– Astrological Insights: Quick-Tempered Zodiac Signs Revealed
കോപം മൂക്കിൻ തുമ്പത്ത്; ദേഷ്യം കാരണം കുഴപ്പത്തിൽ ചാടുന്ന രാശിക്കാർ
വെബ്‍ ഡെസ്ക്
Published: July 12 , 2024 11:19 AM IST
2 minute Read
മാനസിക വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുന്നവരാണ് മകരം രാശിക്കാർ
നിരാശ തോന്നുന്ന അവസരങ്ങളിൽ ധനു രാശിക്കാർ വളരെ വേഗത്തിൽ കോപാകുലരാകും
Image Credit: martin-dm/ Istock
ജ്യോതിശാസ്ത്രപ്രകാരം ഓരോ രാശിക്കും പ്രത്യേകമായ ഗുണവിശേഷങ്ങളുണ്ട്. ഇതിന്റെ സ്വാധീനം ആ രാശിയിൽ ജനിക്കുന്നവരുടെ സ്വഭാവത്തിലും പ്രകടമാകും. ചില രാശിക്കാർ ശാന്തരും സമാധാനപ്രിയരുമാണെങ്കിൽ മറ്റു ചില രാശിയിൽ പെട്ടവർ വളരെ വേഗത്തിൽ ദേഷ്യപ്പെടുന്നവരും ആരോടും തർക്കിക്കാൻ എപ്പോഴും സന്നദ്ധതയോടെ ഇരിക്കുന്നവരും ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ക്ഷിപ്രകോപികളായവർ പലപ്പോഴും ഈ സ്വഭാവം കാരണം വലിയ വെല്ലുവിളികളും പ്രശ്നങ്ങളും നേരിടും. വ്യക്തി ജീവിതത്തെ മാത്രമല്ല പലപ്പോഴും പ്രൊഫഷണൽ ജീവിതത്തെ പോലും ഇത് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഇങ്ങനെ വളരെ വേഗത്തിൽ ദേഷ്യപ്പെടുകയും അതുമൂലം കുഴപ്പത്തിൽ ചെന്ന് ചാടുകയും ചെയ്യുന്ന രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഏതുകാര്യത്തിലും ഉറച്ചുനിൽക്കുകയും അവയെ അങ്ങേയറ്റം ഉത്സാഹത്തോടെ സമീപിക്കുകയും ചെയ്യുന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എന്നാൽ ചില കാര്യങ്ങളിൽ ഇവർക്ക് കോപം നിയന്ത്രിക്കാനാവില്ല. തർക്കമുണ്ടാകുന്ന സാഹചര്യത്തിൽ വളരെ പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഇവർ. ഇത് മറ്റുള്ളവരുമായുള്ള ഇവരുടെ ബന്ധങ്ങളിൽ വലിയ ഉലച്ചിലും ഉണ്ടാക്കും. ഉള്ളിൽ തിങ്ങി നിറഞ്ഞ ദേഷ്യം മൂലം സമാധാനപരമായി സംസാരിക്കാനാവാത്തത് മറ്റുള്ളവർക്ക് ഇവരെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതിനും കാരണമാകും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ആകർഷണീയതയും ആത്മവിശ്വാസവുമാണ് ചിങ്ങം രാശിക്കാരുടെ മുഖമുദ്ര. എവിടെയും ശ്രദ്ധകേന്ദ്രമാകാൻ ഇവർ ആഗ്രഹിക്കും. എന്നാൽ ഈ സ്വഭാവ സവിശേഷതകൾക്ക് എല്ലാമുപരി അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പോലും അനിയന്ത്രിതമായി ദേഷ്യം തോന്നുന്നവരാണ് ചിങ്ങം രാശിക്കാർ. സ്വാഭിമാനം ചോദ്യം ചെയ്യപ്പെടും എന്ന് തോന്നുന്ന അവസരങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കാൻ ഇവർ പാടുപെടും. വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും സംഘർഷങ്ങൾ ഉണ്ടാകാനും ഇത് കാരണമായേക്കാം.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഏതൊരു വികാരവും ഏറ്റവും തീവ്രമായും ആഴത്തിലും തോന്നുന്നവരാണ് വൃശ്ചിക രാശിക്കാർ. ദേഷ്യത്തിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. അതിശക്തമായി കോപം പ്രകടിപ്പിക്കുന്നവരാണ് ഇവർ. ദേഷ്യപ്പെടുന്ന സമയത്ത് മറുഭാഗത്തുള്ള വ്യക്തിക്ക് അത് വളരെ ആഴത്തിൽ മുറിവേൽപ്പിക്കും. ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാവാനും ഇത് കാരണമാകും. ഇവരുടെ വ്യക്തിത്വത്തെ തന്നെ മറ്റുള്ളവർ വിമർശനാത്മകമായി വിലയിരുത്തുന്നതിന് അനിയന്ത്രിതമായ കോപം വഴിയൊരുക്കാറുണ്ട്.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പുതിയ മേഖലകൾ കണ്ടെത്താനും പുതിയ കാര്യങ്ങൾ പഠിക്കാനും ഏറെ ഇഷ്ടപ്പെടുന്നവരാണ് ധനു രാശിയിൽ പെട്ടവർ. എന്നാൽ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ പോയില്ലെങ്കിൽ ക്ഷമ നശിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. നിരാശ തോന്നുന്ന അവസരങ്ങളിൽ നോക്കാതെ വളരെ വേഗത്തിൽ ഇവർ കോപാകുലരാകും. ആളും നോക്കാതെയുള്ള ഈ പ്രകടനം ഇവർക്ക് തന്നെ പിന്നീട് വിനയായി തീരുകയും ചെയ്യും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): വ്യക്തമായ ജീവിതാഭിലാഷങ്ങൾ ഉള്ളവരാണ് മകരം രാശിക്കാർ. കൈ വെക്കുന്ന മേഖലകളിൽ വിജയം കൊയ്യണം എന്നത് മനസ്സിൽ ഉറപ്പിച്ചായിരിക്കും ഇവരുടെ ഓരോ ചുവടുവയ്പ്പും. എന്നാൽ ഈ യാത്രയിൽ ഉണ്ടാവുന്ന തടസ്സങ്ങളും നിരാശകളും ഇവരുടെ മനസ്സിന് അധിക സമ്മർദ്ദമാണ് നൽകുന്നത്. ഇത് പലപ്പോഴും ക്ഷോഭത്തിന്റെ രൂപത്തിൽ പുറത്തുവരികയും ചെയ്യും. മാനസിക വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുന്നവരാണ് മകരം രാശിക്കാർ. അതിനാൽ ഉള്ളിൽ തിങ്ങിക്കൂടുന്ന കോപവും ഇവരുടെ മാനസിക സമ്മർദ്ദം വർധിക്കാൻ കാരണമാകും.
English Summary:
Astrological Insights: Quick-Tempered Zodiac Signs Revealed
mo-astrology-zodiacsigns 30fc1d2hfjh5vdns5f4k730mkn-list mo-astrology-zodiac-predictions mo-astrology-zodiacforecast 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 65rauarj4i7h91u941msa0tkh8 mo-astrology-zodiac-horoscope
Source link