ബെഡ്റൂമിലെ ചിത്രത്തിൽ നിന്നും നിർമാതാവിലേക്ക്: അക്ഷയ്കുമാറിന് ആശംസകളുമായി ജ്യോതിക
ബെഡ്റൂമിലെ ചിത്രത്തിൽ നിന്നും നിർമാതാവിലേക്ക്: അക്ഷയ്കുമാറിന് ആശംസകളുമായി ജ്യോതിക | Jyotika Fangirl Moment
ബെഡ്റൂമിലെ ചിത്രത്തിൽ നിന്നും നിർമാതാവിലേക്ക്: അക്ഷയ്കുമാറിന് ആശംസകളുമായി ജ്യോതിക
മനോരമ ലേഖിക
Published: July 12 , 2024 10:39 AM IST
Updated: July 12, 2024 10:44 AM IST
1 minute Read
ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സെൽഫി; ജ്യോതിക (Photo: Instagram: @jyotika)
ഒട്ടേറെ ദേശീയ പുരസ്കാരങ്ങൾ നേടിയ തമിഴ് ചിത്രം സുരരൈ പോട്രിന്റെ ഹിന്ദി പതിപ്പിന്റെ റിലീസിന് ബോളിവുഡ് താരം അക്ഷയ് കുമാറിന് ആശംസകൾ നേർന്ന് തെന്നിന്ത്യൻ താരം ജ്യോതിക. ഒരു ആരാധികയിൽ നിന്നും പ്രിയതാരത്തിന്റെ സിനിമ നിർമിക്കാൻ കഴിയുന്ന തലത്തിലേക്ക് വളരാൻ കഴിഞ്ഞത് കാലം കാത്തു വച്ച നിമിഷമായി കരുതുന്നുവെന്ന് ജ്യോതിക കുറിച്ചു. സൂര്യയുടെയും ജ്യോതികയുടെയും നിർമാണ കമ്പനിയാണ് ‘സർഫീര’ എന്ന പേരിൽ ചിത്രം ഹിന്ദിയിൽ നിർമിക്കുന്നത്.
ജ്യോതികയുടെ വാക്കുകൾ: ‘അർഹിച്ച വിജയത്തിനും ഹൃദയസ്പർശിയായ പ്രകടനത്തിനും ആശംസകൾ ! ബെഡ്റൂമിൽ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ആരാധികയിൽ നിന്നും നിങ്ങളുടെ കരിയറിലെ ഏറ്റവും സ്പെഷലായ 150–ാമത് ചിത്രത്തിന്റെ നിർമാതാവാകാൻ കഴിഞ്ഞത് തീർച്ചയായും കാലം എനിക്കായി കാത്തു നിമിച്ച നിമിഷമാണ്’. അക്ഷയ് കുമാറിനൊപ്പം ചേർന്നു നിൽക്കുന്ന സെൽഫി പങ്കുവച്ചാണ് ജ്യോതികയുടെ ആശംസാ കുറിപ്പ്.
സുരരൈ പോട്ര് സംവിധാനം ചെയ്ത സുധ കോങ്കര തന്നെയാണ് സിനിമയുടെ ഹിന്ദി പതിപ്പും ഒരുക്കിയിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തുടർച്ചയായി പരാജയങ്ങൾ നേരിട്ട അക്ഷയ് കുമാറിന്റെ കരിയറിൽ ആശ്വാസ വിജയം സമ്മാനിക്കുകയാണ് സർഫീര. സിനിമയിൽ അതിഥി വേഷത്തിൽ സൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്.
English Summary:
Fangirl to Producer: South Indian star Jyotika cheers Akshay Kumar on the Hindi remake of award-winning ‘Soorarai Pottru’
7rmhshc601rd4u1rlqhkve1umi-list 4ii9sg8r2jb59nem0c1l34ql6g mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya mo-entertainment-movie-akshay-kumar mo-entertainment-common-bollywoodnews
Source link