WORLD

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ രണ്ട് ബസ്സുകള്‍ നദിയില്‍വീണു, 60-ഓളംപേരെ കാണാതായി


കാഠ്മണ്ഡു: കനത്ത മഴയ്ക്കിടെ നേപ്പാളില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് നദിയിലേക്കുവീണ രണ്ട് ബസ്സുകള്‍ ഒഴുക്കില്‍പ്പെട്ടു. 60-ഓളംപേരെ കാണാതായിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രണ്ട് ബസ്സുകളിലുമായി ഡ്രൈവര്‍മാരടക്കം 63 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂന്നുപേര്‍ ചാടി രക്ഷപ്പെട്ടു. പുലര്‍ച്ചെ 3.30-നാണ് ബസ്സുകള്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും തൃശ്ശൂലി നദി കരകവിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.


Source link

Related Articles

Back to top button