WORLD

ടിക് ടോക്കിൽ പ്രസിഡന്‍റിന് അവഹേളനം: യുഗാണ്ടൻ യുവാവിന് ആറു വർഷം തടവ്


കം​​​പാ​​​ല: പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും ടി​​​ക് ടോ​​​ക്കി​​​ലൂ​​​ടെ വി​​​മ​​​ർശി​​​ച്ചു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് യു​​​ഗാ​​​ണ്ട​​​ൻ കോ​​​ട​​​തി ആ​​​റു വ​​​ർ​​​ഷം ത​​​ട​​​വു​​ശി​​​ക്ഷ വി​​​ധി​​​ച്ചു. ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ അ​​​വേ​​​ബ്‌​​​വ ആ​​​ണു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് യൊ​​​വേ​​​രി മു​​​സ​​​വേ​​​നി, പ്ര​​​ഥ​​​മ​​​വ​​​നി​​​ത ജാ​​​ന​​​റ്റ്, ഇ​​​വ​​​രു​​​ടെ മ​​​ക​​​നും പ​​​ട്ടാ​​​ളമേ​​​ധാ​​​വി​​​യു​​​മാ​​​യ മു​​​ഹൂ​​​സി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ വി​​​ദ്വേ​​​ഷ​​​ജ​​​ന​​​ക പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​ണു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന മ​​​റ്റൊ​​​രു പ​​​രാ​​​മ​​​ർ​​​ശം അ​​​ധി​​​ക്ഷേ​​​പ​​​മാ​​​ണെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി. പ്ര​​​തി കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു മാ​​​പ്പു ചോ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ്ര​​​തി​​​ക്കു പ​​​ശ്ചാ​​​ത്താ​​​പ​​​മി​​​ല്ലെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും മാ​​​നി​​​ക്കാ​​​ൻ പ​​​ഠി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞ് കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​ഗാ​​​ണ്ട​​​യി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന​​​താ​​​യി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു.


Source link

Related Articles

Back to top button