പാരീസിനു മുന്പ് മൂന്നു സ്റ്റോപ്പ്…
പാരീസ് ഒളിന്പിക്സിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് ടീമംഗങ്ങളെ മൂന്നിടങ്ങളിലായി അവസാനവട്ട പരിശീലനത്തിന് അണിനിരത്തും. 30 അംഗ അത്ലറ്റിക്സ് സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 2024 പാരീസ് ഒളിന്പിക്സിൽ പങ്കെടുക്കുന്നത്. തുടർന്ന് പാരീസിൽ മൂന്ന് സംഘവും ഒന്നിക്കും. പോളണ്ടിലെ സ്പാലയിലുള്ള ഒളിന്പിക് സ്പോർട്സ് സെന്റർ, തുർക്കിയിലെ അന്തല്യ, സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സ് എന്നിവിടങ്ങളിലാണ് ഇന്ത്യൻ അത്ലറ്റിക്സ് താരങ്ങളുടെ അവസാനവട്ട പരിശീലനം. ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തിന്റെ മുഖ്യപരിശീലകനായ രാധാകൃഷ്ണൻ നായരാണ് ഇക്കാര്യം അറിയിച്ചത്. പാരീസ് ഒളിന്പിക്സിലേക്ക് വെറും 14 ദിനങ്ങളുടെ അകലം മാത്രമാണുള്ളത്.
Source link