‘സ്വാഗതം മലയാളമണ്ണിലേക്ക്’കാന്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
തൃശൂർ: വേനലവധിക്കാലത്തു സ്വദേശത്തെത്തുന്ന പ്രവാസിമലയാളികളെ വരവേൽക്കാൻ ‘സ്വാഗതം മലയാളമണ്ണിലേക്ക്’ കാന്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും അവിസ്മരണീയമുഹൂർത്തങ്ങൾ ഓർമകളായി സൂക്ഷിക്കാനാകുന്ന കേരള ഡയറി, വിവിധ ഇടങ്ങളിൽ ഉപയോഗിക്കാവുന്ന ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയടങ്ങിയ കിറ്റാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി വിമാനത്താവളവുമായി സഹകരിച്ചാണു സൗത്ത് ഇന്ത്യൻ ബാങ്ക് ഈ പദ്ധതിക്കു തുടക്കമിടുന്നത്. കാന്പയിൻ ഒരു മാസം നീണ്ടുനിൽക്കും. നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തെ ആദരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നു കാന്പയിൻ ഉദ്ഘാടനംചെയ്ത് റീട്ടെയിൽ ബാങ്കിംഗ് ഡിപ്പാർട്ട്മെന്റ് ചീഫ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു.

Source link