കീവ്: റഷ്യക്കുവേണ്ടി ധാന്യ കള്ളക്കടത്തു നടത്തുകയാണെന്നാരോപിച്ച് കാമറോണിൽ രജിസ്റ്റർ ചെയ്ത ഉസ്കോ എംഫു എന്ന ചരക്കുകപ്പൽ യുക്രെയ്ൻ സേന പിടിച്ചെടുത്തു. അധിനിവേശ ക്രിമിയയിലെ ധാന്യമാണ് കപ്പലിലുള്ളതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. യുക്രെയ്നിലെ ഒഡേസ തീരത്തിനടുത്തുവച്ചാണ് കപ്പൽ പിടിച്ചെടുത്തത്. റഷ്യക്കുവേണ്ടി പശ്ചിമേഷ്യയിലേക്ക് ധാന്യം കടത്താനാണ് കപ്പൽ ഉപയോഗിച്ചത്.
Source link