ലാഹോർ ഹൈക്കോടതിക്ക് വനിതാ ചീഫ് ജസ്റ്റീസ്

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോർ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റീസായി ആലിയ നീലം സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായ മറിയം നവാസും ചടങ്ങിൽ പങ്കെടുത്തു. അന്പത്തേഴുകാരിയായ ജസ്റ്റീസ് നീലം സീനിയോരിറ്റിയിൽ മൂന്നാമതായിരുന്നു. പാക്കിസ്ഥാൻ ചീഫ് ജസ്റ്റീസ് ഖ്വാസി ഫയീസിന്റെ നേതൃത്വത്തിലുള്ള ജുഡീഷൽ കമ്മീഷനാണ് അവരെ ലാഹോർ ഹൈക്കോടതി ചീഫ് ജസ്റ്റീസാക്കാൻ തീരുമാനിച്ചത്. പാക്കിസ്ഥാൻ ഭരിക്കുന്ന ഷരീഫ് കുടുംബവുമായി ജസ്റ്റീസ് നീലത്തിന് അടുത്ത ബന്ധമുണ്ടെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Source link