WORLD

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ ചൈന സഹായിക്കുന്നു: നാറ്റോ


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നു റ​​​ഷ്യ​​​യെ ചൈ​​​ന സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​റ്റോ ഉ​​​ച്ച​​​കോ​​​ടി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പാ​​​ശ്ചാ​​​ത്യ​​​രു​​​ടെ സു​​​ര​​​ക്ഷാ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ചൈ​​​ന വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും നാ​​​റ്റോ രൂ​​​പീ​​​കൃ​​​ത​​​മാ​​​യ​​​തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഉ​​​ച്ച​​​കോ​​​ടി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. റ​​​ഷ്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ത​​​ന്ത്ര​​​പ​​​ങ്കാ​​​ളി​​​ത്തം, നി​​​യ​​​മ​​​വാ​​​ഴ്ച​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​ന്ന​​​ത് ഉ​​​ത്ക​​​ണ്ഠാ​​​ജ​​​ന​​​ക​​​മാ​​​ണ്. സാ​​​മഗ്രിക​​​ളും സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യും ന​​​ല്കി ചൈ​​​ന റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്നു. സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും ചൈ​​​ന​​​യ്ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നു നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ൾ ഒ​​​പ്പു​​​വ​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. അ​​​തേ​​​സ​​​മ​​​യം, ആ​​​രോ​​​പ​​​ണ​​​ങ്ങ​​ളോ​​​ടു ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ലാ​​​ണു ചൈ​​​ന പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. യു​​​ക്രെ​​​യ്ൻ പ്ര​​​ശ്ന​​​ത്തി​​​ൽ ഒ​​​രു ക​​​ക്ഷി​​​ക്കും ചൈ​​​ന മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ല്കു​​​ന്നി​​​ല്ല. ചൈ​​​ന​​​യ​​​ല്ല യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ച​​​ത്. യു​​​ക്രെ​​​യ്ൻ പ്ര​​​ശ്ന​​​ത്തി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രെ ബ​​​ലി​​​യാ​​​ടാ​​​ക്കി സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു നാ​​​റ്റോ ചെ​​​യ്യു​​​ന്ന​​​ത്. സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​ശ്ന പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന​​​താ​​​ണു ചൈ​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട്. നാ​​​റ്റോ സ​​​ഖ്യം ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക്കി​​​ലേ​​​ക്കു വ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യും മേ​​​ഖ​​​ല​​​യി​​​ലെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു വി​​​ഘാ​​​തം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യും ചൈ​​​ന ആ​​​രോ​​​പി​​​ച്ചു. യു​​​ക്രെ​​​യ്ന് നാ​​​റ്റോ അം​​​ഗ​​​ത്വം ല​​​ഭി​​​ച്ചി​​​രി​​​ക്കും ‍യു​​​ക്രെയ്നു നാ​​​റ്റോ​​​യി​​​ൽ അം​​​ഗ​​​ത്വം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​ച്ച​​​കോ​​​ടി ഉ​​​റ​​​പ്പു ന​​​ല്കി. അ​​​തേ​​​സ​​​മ​​​യം അം​​​ഗ​​​ത്വം എ​​​ന്ന് ല​​​ഭി​​​ക്കു​​​മെ​​​ന്ന​​​തു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്ന് നാ​​​റ്റോ​​​യു​​​ടെ ഇ​​​ള​​​ക്ക​​​മി​​​ല്ലാ​​​ത്ത പി​​​ന്തു​​​ണ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. അ​​​ടു​​​ത്ത വ​​​ർ​​​ഷം അ​​​ത്യാ​​​ധു​​​നി​​​ക എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ള​​​ട​​​ക്കം 4000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​കസ​​​ഹാ​​​യം യു​​​ക്രെ​​​യ്നു നാ​​​റ്റോ ല​​​ഭ്യ​​​മാ​​​ക്കും. സൈ​​​നി​​​കസ​​​ഹാ​​​യം ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കാ​​​ൻ നാ​​​റ്റോ അം​​​ഗ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചു. യു​​​ക്രെ​​​യ്നു​​​ള്ള പി​​​ന്തു​​​ണ ദാ​​​ന​​​ധ​​​ർ​​​മ​​​മ​​​ല്ലെ​​​ന്നും നാ​​​റ്റോ​​​യു​​​ടെ സ്വ​​​ന്തം സു​​​ര​​​ക്ഷ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും നാ​​​റ്റോ മേ​​​ധാ​​​വി യെ​​​ൻ​​​സ് സ്റ്റോ​​​ൾ​​​ട്ട​​​ൻ​​​ബെ​​​ർ​​​ഗ് പ​​​റ​​​ഞ്ഞു.


Source link

Related Articles

Back to top button