കീം എന്‍ജിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു, പി ദേവാനന്ദിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കീം എന്‍ജിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും. എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ആദ്യ നൂറു റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. 79,044 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 58340 പേർ യോഗ്യത നേടി. അതിൽത്തന്നെ 27524 പേർ പെൺകുട്ടികളും 30815 പേർ ആൺകുട്ടികളുമാണ്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 52500 ആണ്. (24646 പെൺകുട്ടികളും 27854 ആൺകുട്ടികളും).
ആദ്യ നൂറു റാങ്കിൽ 24 പേരും എറണാകുളം ജില്ലയിൽ നിന്നാണ്. എറണാകുളം ജില്ലയിൽ നിന്നുതന്നെയാണ് ഏറ്റവുമധികം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് – 6568 പേർ. ആദ്യ റാങ്കുകാരിൽ തിരുവനന്തപുരവും (15 പേർ) കോട്ടയവുമാണ് (11) എറണാകുളത്തിന് പിന്നിൽ.
Source link