കൊച്ചി: നികുതി വെട്ടിച്ചെന്ന കേസിൽ ഹെെക്കോടതിയിൽ അപ്പീൽ നൽകി നടനും കേന്ദ്ര സഹ മന്ത്രിയുമായി സുരേഷ് ഗോപി. വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിയ്ക്ക് എതിരെയുള്ള കേസ്.
വിടുതൽ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹെെക്കോടതിയിൽ അപ്പീൽ നൽകിയത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപി അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഢംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതി വെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രെെംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു
Source link