ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തിവരുന്ന സുഖചികിത്സ ഇന്നാരംഭിക്കും. സുഖചികിത്സയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ വൈകിട്ട് മൂന്നിന് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.എസ്.അനിൽ നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. 30വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കുമുള്ള ആഹാരമാണ് നൽകുക. 38 ആനകളിൽ 26 ആനകൾക്കാണ് സുഖചികിത്സ. 12 ആനകൾ മദപ്പാടിലാണ്. നീരിൽ നിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ.പി.ബി.ഗിരിദാസ്,ഡോ.എം.എൻ.ദേവൻ നമ്പൂതിരി,ഡോ.ടി.എസ്.രാജീവ്,ഡോ.കെ.വിവേക്,ദേവസ്വം വെറ്ററിനറി സർജൻ ഡോ.ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.
11 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്
(ഉപയോഗിക്കുന്നത് ഇവ)
അരി 3420കിലോഗ്രാം
ചെറുപയർ 1140കിലോഗ്രാം
റാഗി 1140കിലോഗ്രാം
മഞ്ഞൾ പൊടി 114കിലോഗ്രാം
ഉപ്പ് 114 കിലോഗ്രാം
അഷ്ടചൂർണ്ണം 123 കിലോഗ്രാം
ചവനപ്രാശം 285കിലോഗ്രാം
ഷാർക്ക ഫറോൾ
അയേൺ ടോണിക്ക്
ധാതുലവണങ്ങൾ
വിരമരുന്ന്
ഭൂമിതരംമാറ്റം: താലൂക്കുതല
സംവിധാനംഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ഭൂമിതരം മാറ്റ അപേക്ഷ തീർപ്പാക്കലിന് വേഗം കൂട്ടാനുള്ള താലൂക്കുതല വികേന്ദ്രീകരണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി കെ.രാജൻ നിർവഹിക്കും.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായിരിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ, ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
അടൂർ പ്രകാശ് എം.പി, എം.എൽ.എ മാരായ ഒ.എസ്. അംബിക, ആന്റണി രാജു, കെ.ആൻസലൻ, സി.കെ ഹരീന്ദ്രൻ, വി.ജോയ്, കടകംപള്ളി സരേന്ദ്രൻ, ഡി.കെ. മുരളി, ഐ.ബി. സതീഷ്, വി.ശശി, ജി.സ്റ്റീഫൻ, എം.വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ.എ. കൗശിഗൻ, ലാൻഡ് റവന്യൂ എക്സിക്യൂട്ടീവ് ജോയിന്റ് കമ്മിഷണർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഐ.എൽ.ഡി.എം എ.ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വാർഡ് കൗൺസിലർ എസ്.ജയചന്ദ്രൻ നായർ എന്നിവരും പങ്കെടുക്കും.
Source link