ASTROLOGY

ആഗ്രഹസാഫല്യത്തിനായി കുമാരഷഷ്ഠി; ഈ നാളുകാർ സുബ്രഹ്മണ്യ ഭജനം മുടക്കരുത്

ആഗ്രഹസാഫല്യത്തിനായി കുമാരഷഷ്ഠി – Kumara Shashti | ജ്യോതിഷം | Astrology | Manorama Online

ആഗ്രഹസാഫല്യത്തിനായി കുമാരഷഷ്ഠി , ഈ നാളുകാർ സുബ്രഹ്മണ്യ ഭജനം മുടക്കരുത്

ഗൗരി

Published: July 11 , 2024 03:43 PM IST

1 minute Read

Image Credit: This image was generated using Midjourney

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. 2024 ജൂലൈ 12 വെള്ളിയാഴ്‌ച കുമാരഷഷ്ഠി വ്രതം വരുന്നു. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചത് ഈ ഷഷ്ഠി ദിനത്തിലായതിനാൽ കുമാര ഷഷ്ഠി എന്നറിയപ്പെടുന്നു.
വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഷഷ്ഠി ദിനത്തിൽ രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമ ഭജനം,  ഒരിക്കലൂണ് എന്നിവ  അഭികാമ്യം.  ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. 

ഒരിക്കൽ പാർവതീദേവിയോടു പിണങ്ങി സുബ്രഹ്മണ്യൻ സർപ്പാകൃതി പൂണ്ട് ഒളിച്ചിരുന്നു. ദുഃഖിതയായ ദേവി 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ച് പുത്രനെ തിരിച്ചുകൊണ്ടുവന്നു. താരകാസുരനിഗ്രഹത്തിനായി ദേവന്മാരും ഷഷ്ഠിവ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിച്ചു എന്നും ഐതിഹ്യമുണ്ട്. ജാതകവശാൽ ചൊവ്വ അനിഷ്ടസ്ഥാനത്തു നിൽക്കുന്നവരും ചൊവ്വയുടെ  ദോഷമുള്ളവരും ഷഷ്ഠി അനുഷ്ഠിക്കുന്നത് ദുരിതമോചനത്തിനു ഉത്തമമാണ്.
 പ്രഭാത സ്നാനത്തിനു ശേഷം 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് സന്താനങ്ങളുടെ ഇഷ്ടം നേടാനും അവരുടെ ഉയര്‍ച്ചയ്ക്കും ഉത്തമമാണ്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും,  ജാതകത്തില്‍  മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കാവുന്നതാണ്.

സുബ്രഹ്മണ്യ ഗായത്രി:
സനല്‍ക്കുമാരായ വിദ്മഹേ 

ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ മന്ത്രം
ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ വചത്ഭുവേ നമഃ 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ‘  ശരവണ ഭവ: ‘ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. 

English Summary:
Kumara Shashti 2024: Rituals and Significance of Shasthi Vrat

30fc1d2hfjh5vdns5f4k730mkn-list mo-astrology-manthram 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-vratham mo-religion-lordsubrahmanya mo-astrology-astrology-news 7mfrtiep1mu2s74kckdvbavhhj mo-astrology-shashtivratham


Source link

Related Articles

Back to top button