‘യുദ്ധത്തിനുപകരം ഇന്ത്യ ലോകത്തിന് ബുദ്ധനെ സംഭാവനചെയ്തു’; ഓസ്ട്രിയയിൽ മോദി


വിയന്ന: ഇന്ത്യ ലോകത്തിന് യുദ്ധത്തിന് പകരം ബുദ്ധനെ സംഭാവനചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഓസ്ട്രിയയില്‍ എത്തിയ മോദി വിയന്നയിലെ ഇന്ത്യക്കാരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു. 41 വര്‍ഷത്തിനിടെ ഓസ്ട്രിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യ അറിവും വൈദഗ്ധ്യവും ലോകവുമായി പങ്കുവെക്കുന്നു. യുദ്ധമല്ല, ലോകത്തിന് ബുദ്ധനെയാണ് രാജ്യം നല്‍കിയത്. ഇന്ത്യ എപ്പോഴും സമാധാനവും ശാന്തിയുമാണ് പ്രദാനംചെയ്തത്. അതുകൊണ്ട് 21-ാം നൂറ്റാണ്ടില്‍ ഇന്ത്യ തങ്ങളടെ പങ്ക് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Exit mobile version