CINEMA

‘എല്ലാവരോടും പറയണം. എല്ലാവരും അറിയണം’; ഗർഭിണിയാണെന്നു വെളിപ്പെടുത്തി കരിക്ക് താരം

‘എല്ലാവരോടും പറയണം. എല്ലാവരും അറിയണം’; ഗർഭിണിയാണെന്നു വെളിപ്പെടുത്തി കരിക്ക് താരം | Karikku Actor Sneha Babu

‘എല്ലാവരോടും പറയണം. എല്ലാവരും അറിയണം’; ഗർഭിണിയാണെന്നു വെളിപ്പെടുത്തി കരിക്ക് താരം

മനോരമ ലേഖകൻ

Published: July 11 , 2024 11:08 AM IST

1 minute Read

അമ്മയാകാൻ പോകുന്നുവെന്ന വിവരം വെളിപ്പെടുത്തി നടിയും മോഡലുമായ സ്നേഹ ബാബു. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ താരം താൻ ഗർഭിണിയാണെന്ന വിവരം രസകരമായ ഒരു വിഡിയോയിലൂടെയാണ് പങ്കുവച്ചത്. ‘ആശംസകൾ മാത്രം പോരാ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 
‘എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ’ എന്ന വിനീത് ശ്രീനിവാസന്റെ ഡയലോഗ് ഉപയോഗിച്ച് രസകരമായാണ് സ്നേഹ തന്റെ ജീവിതത്തിലെ വലിയ സന്തോഷം വെളിപ്പെടുത്തിയത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും സ്നേഹയ്ക്ക് ആശംസകൾ അറിയിച്ചു. ‘എടാ മോളെ’ എന്നായിരുന്നു സാനിയ ഇയ്യപ്പന്റെ കമന്റ്. 

ഈ വർഷം ആദ്യമായിരുന്നു സ്നേഹ ബാബു വിവാഹിതയായത്. സാമർഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ പ്രിയതമൻ. ‘സാമർത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസിൽ ഒരു പ്രധാന വേഷത്തിൽ സ്നേഹയും എത്തിയിരുന്നു.

English Summary:
Karikku actor Sneha Babu announces pregnancy with viral video

47395vs8mvib08c0vo4ciucgre 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-karikku mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button