മലയാളത്തിൽ പ്രസംഗിച്ച് ഗവർണർ

തിരുവനന്തപുരം: ലെഗസി മേക്കേഴ്സ് പുരസ്‌കാര ദാനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗിച്ച് തുടങ്ങിയത് മലയാളത്തിൽ. വേദിയിലിരുന്നവരെ അഭിസംബോധന ചെയ്‌തും പുരസ്‌കാര ജേതാക്കളെ അനുമോദിച്ചും നടത്തിയ പ്രസംഗത്തിന്റെ പകുതിയോളം ഭാഗം അദ്ദേഹം മലയാളത്തിലാണ് പറഞ്ഞത്.
ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ആശയങ്ങളുടെ പ്രചാരണത്തിലൂടെ സാമൂഹിക പരിഷ്‌കരണത്തിന് ശക്തിപകർന്ന പത്രമാണിത്. സാമൂഹിക ചർച്ചകൾക്ക് പ്രേരകമാകുന്ന വാർത്ത അവതരണ ശൈലി കേരളകൗമുദിയുടെ മുഖമുദ്രയാണ്. അതുകൊണ്ടു തന്നെ കേരളകൗമുദിയുടെ ആദരത്തിൽ പുരസ്‌കാര ജേതാക്കൾക്ക് അഭിമാനിക്കാം. ലെഗസി എന്നാൽ പാരമ്പര്യം,സ്വത്ത് എന്നാണ് അർത്ഥമാക്കുന്നതെന്നും ഗവർണർ പറഞ്ഞു.
കേരളകൗമുദി തിരുത്തൽശക്തി:
വി.കെ.പ്രശാന്ത്
സർക്കാരിനെതിരേയും ഇടത് മുന്നണിക്കെതിരേയും എന്നും തിരുത്തൽ ശക്തിയാണ് കേരളകൗമുദിയെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങൾ പല വാർത്തകളും തമസ്കരിക്കുമ്പോഴും അത് തുറന്നുപറയാനുള്ള ധൈര്യം കാട്ടിയിട്ടുള്ളത് കേരളകൗമുദിയാണ്. തർക്കിക്കേണ്ട വിഷയങ്ങളിൽ തർക്കമായി തന്നെ നിലകൊള്ളുന്നു. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷവും ഇടത് മുന്നണിയും സർക്കാരും ഉറ്റുനോക്കിയിരുന്നത് കേരളകൗമുദിയുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
Source link