ASTROLOGY

കർക്കടകത്തിൽ ഈ 3 രാശിക്കാർക്ക് ഉയർച്ച


കർക്കടകം വന്നെത്താറായി. വരുന്ന ചൊവ്വാഴ്ച, അതായത് ജൂലായ് 16ന് ആണ് വരുന്നത്. നമ്മുടെ ആരോഗ്യപരമായ കാര്യങ്ങളിൽ മാത്രമല്ല, ജ്യോതിഷപരമായ പ്രത്യേകതകൾ കൊണ്ടും കർക്കടകമാസത്തിന് പ്രധാന്യമുണ്ട്. ഈ കർക്കടക മാസത്തിൽ ദൈവാനുഗ്രഹം ഏറെയുള്ള, ഇതിനാൽ ഏറെ ഗുണങ്ങൾ വരുന്ന ഒന്നാണ് കർക്കിടകമാസം. രാമായണ മാസമായി ആചരിയ്ക്കുന്ന ഇത് ഹൈന്ദവവിശ്വാസ പ്രകാരം ഏറെ പ്രത്യേകതകൾ ഉള്ള ഒന്നാണ്.​മൂന്ന് രാശികൾഈ കർക്കടകത്തിൽ ദൈവാനുഗ്രഹം കാരണം നല്ല ഫലം ലഭിയ്ക്കുന്ന, ഉയർച്ച ലഭിയ്ക്കുന്ന മൂന്ന് രാശിക്കാരുണ്ട്. ഈ മൂന്നു രാശിയിൽ പെടുന്ന 9 നക്ഷത്രക്കാർ ഏതെന്ന് അറിയാം. ഇവർ ഈശ്വരപ്രീതി വരുത്തുന്നതും നല്ലതാണ്. മാത്രമല്ല, താൻ പാതി ദൈവം പാതി എന്ന പ്രമാണം പിൻതുടരുകയും വേണം. എന്നാലാണ് ഈ ഫലം കൃത്യമായി വരികയെന്നതും കൂടി അറിയണം.​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)​ആദ്യം വരുന്നത് ഇടവം രാശിയാണ്. ഇതിലെ 3 നക്ഷത്രക്കാരായ കാർത്തിക, രോഹിണി, മകീര്യം നാളുകാർ. ഇവരുടെ ചൊവ്വ മേടം രാശിയിലും ഗുരു ഇടവം രാശിയിലും സൂര്യൻ മിഥുനം രാശിയിലും കേതു കന്നി രാശിയിലും ശനി കുംഭം രാശിയിലും രാഹു മീനം രാശിയിലും സ്ഥിതി ചെയ്യുന്നു. കഴിഞ്ഞ സമയത്ത് ഇവർക്ക് ചെലവുകൾ ഏറെയുണ്ടായിട്ടുണ്ടാകാം. എന്നാൽ ഈ മാസത്തിൽ ഇവർക്ക് ഏറെ നല്ല രണ്ട് വാർത്തകൾ കേൾക്കാൻ സാധിയിക്കും.​ശുഭ വാർത്തകൾ​നിനച്ചിരിയ്ക്കാത്ത സമയത്ത് ഈ രണ്ട് ശുഭവാർത്തകൾ കേൾക്കാൻ സാധിയ്ക്കും. ഇത് അപ്രതീക്ഷിത സന്തോഷം ജീവിതത്തിൽ കൊണ്ടുവരും. മാത്രവുമല്ല, ഈ ഫലം കർക്കിടകം മുഴുവൻ, ചിങ്ങം പകുതി വരെയും ഉണ്ടാകുന്നതാണ്. തൊഴിൽരംഗത്ത് ഉയർച്ചയുണ്ടാകും. ഗൃഹാന്തരീക്ഷം ഏറെ സന്തോഷകരമാകും. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് ഇക്കാര്യത്തിൽ ശുഭപ്രാപ്തിയുണ്ടാകും. മനസ്സിനിണങ്ങിയ ആലോചന വരാം.​ചിങ്ങം (മകം, പൂരം, ഉത്രം ¼)​അടുത്തത് മകം, പൂരം, ഉത്രം നക്ഷത്രക്കാർ വരുന്ന ചിങ്ങം രാശിയാണ്. ഇവർക്ക് ഇതുവരെയുള്ള മാനസികഭയം നീങ്ങിക്കിട്ടും. ശോകമൂകമായ ഈ അവസ്ഥ വിട്ടുപോകും. മനസിനും ശരീരത്തിനും ശുദ്ധഫലമുണ്ടാകും. തൊട്ട കാര്യങ്ങൾ അബദ്ധമായി വന്നിരുന്ന കാര്യത്തിൽ നേരെ മറിച്ച ഫലമുണ്ടാകും. നന്നായി വരും. ദമ്പതിമാർക്ക് നല്ല സമയമാണ്. വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നല്ല ഊർജമുണ്ടാകും.​തൊഴിൽ നേട്ടം​കർമ മേഖല നന്നായി വരും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകുന്ന സമയമാണ്. ജോലിസ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങൾ നീങ്ങിക്കിട്ടും. വ്യാപാര മേഖലയിൽ ഉള്ളവർക്കും ലാഭ സാഹചര്യങ്ങൾ പലതുണ്ടാകും. വിദേശയാത്രഭാഗ്യവും ഉന്നതസ്ഥാനപ്രാപ്തിയുമുണ്ടാകും. എന്നാൽ നാം ശ്രമിയ്ക്കാനുള്ളത് നാം ശ്രമിയ്ക്കുക തന്നെ വേണം എന്നതും പ്രധാനമാണ്.​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)​അടുത്തത് വൃശ്ചികം രാശിയിലെ വിശാഖം, അനിഴം, തൃക്കേട്ട നാളുകാരാണ്. ഇവരുടെ ഗൃഹത്തിലും ജോലിസ്ഥലത്തുമുള്ള തർക്കങ്ങൾ നീങ്ങും. സാമ്പത്തികമായി ഏറെ ഉയർച്ചയുണ്ടാകും. സാമ്പത്തികമായി ശ്വാസം മുട്ടുന്ന അവസ്ഥയിൽ നിന്നും മോചനമുണ്ടാകും. ബാങ്കിലെ ലോണുകൾ പാസായിക്കിട്ടും. ജോലിക്ക് വേണ്ടി ശ്രമിയ്ക്കുന്നവർക്ക് ഉയർച്ചയുണ്ടാകും. നിങ്ങളുടേതല്ലാത്ത കാര്യത്താൽ നിങ്ങളിൽ നിന്നകന്നവർ അടുത്തു വരും.ധനനേട്ടം​കൂടാതെ ഈ കൂറുകാർക്ക് ഈ മാസം ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. കർക്കിടകം പകുതിയോടെ അവിചാരിത ധനലാഭമുണ്ടാകും. സാമ്പത്തിക പിരിമുറുക്കം ഇതിനാൽ അവസാനിയ്ക്കും. ഇത് വലിയ രീതിയിൽ ഇക്കൂട്ടർക്ക് ആശ്വാസകരമാകും. ചന്ദ്രൻ കർക്കിടകം, ചിങ്ങം, കന്നി രാശികളിലൂടെ സഞ്ചരിയ്ക്കുന്നതിനാൽ സമാധാനമുണ്ടാകും. കുടുംബത്തിൽ സന്തോഷം തിരികെ വരും. ആരോഗ്യ പ്രശ്നങ്ങളും അകലും.


Source link

Related Articles

Back to top button