ലുക്കിലും വാക്കിലും മനുഷ്യനെ വെല്ലുന്ന എ.ഐ മോഡലുകള്‍ ഇന്നുണ്ട്. അതില്‍ തന്നെ ഒരു വിശ്വസുന്ദരിയുണ്ട്. പേര് കെന്‍സ ലെയ്ലി. പറഞ്ഞുവരുന്നത് എഐ സുന്ദരികള്‍ക്കായി ലോകത്താദ്യമായി നടന്ന വിശ്വസുന്ദരി മത്സരത്തെക്കുറിച്ചാണ്. മനുഷ്യര്‍ക്ക് പകരം ചുവടുവെച്ചത് സൗന്ദര്യത്തിലും ബുദ്ധിയിലും മനുഷ്യനെ വെല്ലുന്ന എ.ഐ മോഡലുകള്‍. ഒറ്റനോട്ടത്തില്‍ മനുഷ്യനല്ലെന്ന് ആരും പറയില്ല. അങ്ങനെ ഹിജാബണിഞ്ഞ് ലോകത്തെ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെന്‍സ ലെയ്ലി. ‘മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് മൊറോക്കോയെയും അറബ് ലോകത്തെയും ഞാന്‍ പ്രതിനിധീകരിച്ചത്. മനുഷ്യവികാരങ്ങളൊന്നും എനിക്കില്ലെങ്കിലും അതീവ സന്തോഷത്തിലാണ് ഞാന്‍’ എന്നാണ് കെന്‍സ തന്റെ നേട്ടത്തോട് പ്രതികരിച്ചത്1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ കിരീടം ചൂടിയത്. 20000, ഡോളറാണ് സമ്മാനത്തുക. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഫ്രഞ്ച് എ.ഐ സുന്ദരിലാലിന വാലിനയാണ് ഫസ്റ്റ് റണ്ണര്‍ അപ്പും പോര്‍ച്ചുഗലിന്റെ ഒളിവിയ സി സെക്കന്റ് റണ്ണറപ്പുമായി. രാഹുല്‍ ചൗധരി നിര്‍മ്മിച്ച ഇന്ത്യന്‍ എഐ സുന്ദരി സാറാ ശതാവരി അവസാനപത്തില്‍ ഇടംപിടിച്ചിരുന്നു
Source link