KERALAMLATEST NEWS

മർദനത്തിൽ കേൾവി  ശക്തി  തകരാറിലായി;  വിവാഹം  കഴിഞ്ഞ്  ആറാം ദിവസം  ഭർത്താവിന്റെ ക്രൂര പീഡനം

മലപ്പുറം: വേങ്ങരയിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ തന്നെ മൊബെെൽ ചാർജർ ഉപയോഗിച്ചും കെെകൊണ്ടും ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതി പറയുന്നത്. മർദനത്തിൽ യുവതിയുടെ കേൾവി ശക്തി തകരാറിലായി. ശരീരമാസകലം മുറിവുകൾ ഉണ്ടായെന്നും പരാതിയിൽ പറയുന്നു.

സംശയവും കൂടുതൽ സ്ത്രീധനവും ചോദിച്ചായിരുന്നു മർദനമെന്ന് യുവതി പറയുന്നു. തലയിണ കൊണ്ട് യുവതിയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചെന്നും വധുവിന്റെ മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മർദനവിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2024 മേയ് രണ്ടിനായിരുന്നു ഇവരുടെ വിവാഹം.

മർദനം രൂക്ഷമായപ്പോൾ യുവതി മേയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. മേയ് 23ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്. പ്രതിയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുവതി ഹെെക്കോടതിയിൽ സമീപിച്ചിരിക്കുകയാണ്.


Source link

Related Articles

Back to top button