കൊച്ചി വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിംഗ് സ്റ്റേഷനുകൾ
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. രണ്ടു ചാർജിംഗ് സ്റ്റേഷനുകളിലായി 60 കിലോവാട്ട് ഇവി ഡിസി ഫാസ്റ്റ് ചാർജറിന്റെ നാല് യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു ടെർമിനലുകളിലുമായി ഒരേസമയം എട്ടു വാഹനങ്ങൾ ഒരുമിച്ച് ചാർജ് ചെയ്യാം. പരിസ്ഥിതിസൗഹൃദ വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനും യാത്രക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സിയാലിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ചാർജ് മോഡ് എന്ന ചാർജിംഗ് ആപ്പ് മുഖേനയാണ് വാഹനങ്ങൾ ചാർജ് ചെയ്യേണ്ടതും തുക അടയ്ക്കേണ്ടതും. ഉപഭോക്താക്കൾക്ക് താത്പര്യമുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്പ് വഴി ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര-ആഭ്യന്തര പാർക്കിംഗ് സ്റ്റേഷനുകളിൽ ഒരേസമയം 2,800 കാറുകൾ പാർക്ക് ചെയ്യാനാകും. 600 കാറുകൾക്കുകൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സൗരോർജ പാനലുകളിൽനിന്നു മാത്രം സിയാലിന് പ്രതിദിനം 20,000 യൂണിറ്റോളം വൈദ്യുതിയാണു ലഭിക്കുന്നത്. ഫാസ്ടാഗ് ഉൾപ്പെടെയുള്ള സ്മാർട്ട് പാർക്കിംഗ് സംവിധാനവും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

Source link