അർജന്‍റ് കോപ്പ


ഈ​​സ്റ്റ് റു​​ഥ​​ർ​​ഫോ​​ർ​​ഡ് (ന്യൂ​​ജ​​ഴ്സി): കോ​പ്പ അ​മേ​രി​ക്ക ഫുട്ബോൾ സെ​മി ഫൈ​ന​ലി​ൽ അ​​ട്ടി​​മ​​റി​​ക​​ളോ അ​​ദ്ഭു​​ത​​ങ്ങ​​ളോ ഒ​ന്നു​മു‌​ണ്ടാ​യി​​ല്ല. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന ഫൈ​​ന​​ലി​​ൽ. സെ​​മി ഫൈ​​ന​​ലി​​ൽ അ​​ർ​​ജ​​ന്‍റീ​​ന എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​നു കാ​​ന​​ഡ​​യെ തോ​​ൽ​​പ്പി​​ച്ച് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യും ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ഗോളടിയിൽ മെസി രണ്ടാമൻ അ​​ന്താ​​രാ​​ഷ്‌ട്ര ​​ഗോ​​ളെ​​ണ്ണ​​ത്തി​​ൽ ല​​യ​​ണ​​ൽ മെ​​സി, ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്കു (130 ഗോ​​ൾ) പി​​ന്നി​​ൽ ര​​ണ്ടാ​​മ​​തെ​​ത്തി. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ആ​​ദ്യ​​മാ​​യി വ​​ല​​കു​​ലു​​ക്കി​​യാ​​ണ് മെ​​സി 109-ാമ​​ത്തെ അ​​ന്താ​​രാ​​ഷ്‌ട്ര ​​ഗോ​​ളും ​​കു​​റി​​ച്ചത്. 186 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് അ​​ർ​​ജ​​ന്‍റൈ​ൻ നാ​​യ​​ക​​ൻ ഇ​​ത്ര​​യും ഗോ​​ൾ നേ​​ടി​​യ​​ത്. 108 ഗോ​​ളു​​മാ​​യി ഇ​​റാ​​ന്‍റെ അ​​ലി ദെ​​യ്ക്കൊ​​പ്പം തു​​ല്യ​​ത പാ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ന്‍റെ 22-ാം മി​​നി​​റ്റി​​ൽ ജൂ​​ലി​​യ​​ൻ അ​​ൽ​​വാ​​ര​​സ് അ​​ർ​​ജ​​ന്‍റീ​​ന​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 51-ാം മി​​നി​​റ്റി​​ൽ എ​​ൻ​​സോ ഫെ​​ർ​​ണാ​​ണ്ട​​സി​​ന്‍റെ ഷോ​​ട്ട് വ​​ല​​യി​​ലേ​​ക്ക് തി​​രി​​ച്ചു​​വി​​ട്ട് മെ​​സി ടീ​​മി​​ന്‍റെ ജ​​യം ഉ​​റ​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ 25 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് മെ​​സി നേ​​ടു​​ന്ന 28-ാമ​​ത്തെ ഗോ​​ളാ​​ണ്. കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ൽ അ​​ർ​​ജ​​ന്‍റൈ​ൻ നാ​​യ​​ക​​ന്‍റെ ഗോ​​ളെ​​ണ്ണം 14 ആ​​യി. മൂ​​ന്നു ഗോ​​ൾ കൂ​​ടി​​യായാ​​ൽ മെ​​സി കോ​​പ്പ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യ​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ലെ​​ത്തും. നി​​ല​​വി​​ൽ മെ​​സി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്. 17 ഗോ​​ളു​​ക​​ൾ വീ​​ത​​മു​​ള്ള നോ​​ർ​​ബ​​ർ​​ട്ടോ മെ​​ൻ​​ഡ​​സ് (അ​​ർ​​ജ​​ന്‍റീ​​ന), സി​​സി​​ഞ്ഞോ (ബ്ര​​സീ​​ൽ) എ​​ന്നി​​വ​​രാ​​ണ് മു​​ന്നി​​ൽ. സ്വാതന്ത്ര്യദിന ജയം അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ സ്വാ​​ത​​ന്ത്ര്യദി​​ന​​ത്തി​​ൽ നേ​​ടി​​യ ജ​​യ​​ത്തോ​​ടെ ടീം ​​തോ​​ൽ​​വി അ​​റി​​യാ​​തെ​​യു​​ള്ള കു​​തി​​പ്പ് പ​​ത്താ​​ക്കി. ഫൈ​​ന​​ലി​​ലെ​​ത്തി​​യ അ​​ർ​​ജ​​ന്‍റീ​​ന തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. 2022 ലോ​​ക ചാ​​ന്പ്യന്മാ​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന 2010ലെ ​​ലോ​​ക​​ക​​പ്പും 2008ലും 2012​​ലും യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പും നേ​​ടി​​യ സ്പെ​​യി​​നി​​നൊ​​പ്പ​​മെ​​ത്താ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.


Source link

Exit mobile version