യുക്രെയ്ന്‍റെ വ്യോമപ്രതിരോധം ശക്തമാക്കും: നാറ്റോ


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റ​​​ഷ്യ​​​യു​​​ടെ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്ന്‍റെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ യു‍എ​​​സി​​​ൽ ചേ​​​രു​​​ന്ന നാ​​​റ്റോ ഉ​​​ച്ച​​​കോ​​​ടി തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ഞ്ചു വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കു​​​മെ​​​ന്ന് ഉ​​​ച്ച​​​കോ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു. യു​​​എ​​​സ്, ജ​​​ർ​​​മ​​​നി, ഇ​​​റ്റ​​​ലി, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, റു​​​മേ​​​നി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്ന് അ​​​ത്യാ​​​ധു​​​നി​​​ക പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ ബാ​​​റ്റ​​​റി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കും. നാ​​​സാം​​​സ്, ഹ്വാ​​​ക്, ഐ​​​റി​​​സ് ടി-​​​എ​​​സ്എ​​​ൽ​​​എം, ഐ​​​റി​​​സ് ടി-​​​എ​​​സ്എ​​​ൽ​​​സ് തു​​ട​​ങ്ങി​​​യ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ യൂ​​​ണി​​​റ്റു​​​ക​​​ളും ന​​​ല്കും. നാ​​​റ്റോ രൂ​​​പ​​വ​​ത്കൃ​​​ത​​​മാ​​​യ​​​തി​​​ന്‍റെ 75-ാം വാ​​​ർ‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​ന​​​മാ​​​ണു യു​​​എ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്തു ചേ​​​രു​​​ന്ന​​​ത്. നാ​​​റ്റോ സൈ​​​നി​​​കസ​​​ഖ്യം ഏ​​​റ്റ​​​വും ശ​​​ക്തി​​​മ​​​ത്താ​​​യ സ​​​മ​​​യാ​​​ണി​​​തെ​​​ന്നു ബൈ​​​ഡ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. യു​​​ദ്ധ​​​ത്തി​​​ൽ റ​​​ഷ്യ​​​യ​​​ല്ല യു​​​ക്രെ​​​യ്നാ​​​യി​​​രി​​​ക്കും ജ​​​യി​​​ക്കു​​​ക. യു​​​ക്രെ​​​യ്ൻ സ്വ​​​ത​​​ന്ത്ര, പ​​​ര​​​മാ​​​ധി​​​കാ​​​ര രാ​​​ജ്യ​​​മാ​​​യി തു​​​ട​​​രു​​​ന്ന സ്ഥി​​​തി​​​യി​​​ൽ​​​ത​​​ന്നെ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​നപ്ര​​​സം​​​ഗ​​​ത്തി​​​ൽ ഏ​​​താ​​​ണ്ട് 13 മി​​​നി​​റ്റ് ബൈ​​​ഡ​​​ൻ സം​​​സാ​​​രി​​​ച്ചു. വ്യ​​​ക്ത​​​മാ​​​യ ശ​​​ബ്ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​സം​​​ഗം. ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യു​​​ള്ള പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സം​​​വാ​​​ദ​​​ത്തി​​​ൽ പ​​​ത​​​റി​​​യ ബൈ​​​ഡ​​​ന് ലോ​​​ക​​​ത്തി​​​നു മു​​​ന്നി​​​ൽ താ​​​നി​​​പ്പോ​​​ഴും യോ​​​ഗ്യ​​​നാ​​​ണെ​​​ന്നു തെ​​​ളി​​​യാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണു നാ​​​റ്റോ സ​​​മ്മേ​​​ള​​​നം. ഇ​​​തി​​​നി​​​ടെ, ട്രം​​​പ് നാ​​​റ്റോ​​​യ്ക്കെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​നം തു​​​ട​​​ർ​​​ന്നു. അം​​​ഗ​​​ങ്ങ​​​ൾ സ​​​ഖ്യ​​​ത്തി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ ഫ​​​ണ്ട് ന​​​ല്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു താ​​​ൻ സം​​​ര​​​ക്ഷ​​​ണം ന​​​ല്കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യി​​​ൽ പ​​​റ​​​ഞ്ഞു. നാ​​​റ്റോ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 32 അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. യു​​​ക്രെ​​​യ്നു ബ്രി​​​ട്ട​​​ന്‍റെ ഉ​​​റ​​​ച്ച പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നു പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ പ​​​റ​​​ഞ്ഞു.


Source link

Exit mobile version