റേഷൻ വ്യാപാരികളുടെ 48 മണിക്കൂർ സമരം അവസാനിച്ചു

തിരുവനന്തപുരം: വേതന പാക്കേജിലെ വർദ്ധന ഉൾപ്പെടെ ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ റേഷൻ വ്യാപാര സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന 48 മണിക്കൂർ കടയടപ്പ് സമരം അവസാനിച്ചു. സമരത്തിന്റെ രണ്ടാംനാൾ 66 കടകളാണ് തുറന്നത്. അതിൽ ഭൂരിഭാഗം കടകളും വൈകിട്ടോടെയാണ് തുറന്നത്. 14,183 കടകളാണ് അകെയുള്ളത്. 1680 പേർ ഇന്നലെ റേഷൻ വാങ്ങി.
സംയുക്ത റേഷൻ കോ ഓർഡിനേഷൻ സമിതിയുടെ രാപ്പകൽ സമരത്തിന്റെ രണ്ടാംദിന ഉദ്ഘാടനം രക്തസാക്ഷി മണ്ഡപത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. റേഷൻ വ്യാപാരികൾക്കും സെയിൽസ്‌മാനും കടവാടക ഉൾപ്പെടെയുള്ള അടിസ്ഥാന വേതനം കാലോചിതമായി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോ ഓർഡിനേഷൻ ചെയർമാൻ ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ പി.ടി.എ റഹീം,കുറുക്കോളി മൊയ്തീൻ,ടി.വി.ഇബ്രാഹിം,കെ.കെ.രാമചന്ദ്രൻ,കാനത്തിൽ ജമീല,അൻവർ സാദത്ത്,തിരുവഞ്ചൂർ രാധാകൃഷ്ണൻ,എം.വിൻസെന്റ്,സമരസമിതി നേതാക്കളായ ജോണി നെല്ലൂർ,ടി.മുഹമ്മദാലി,കാടാംമ്പുഴ മൂസ്സ,അഡ്വ.ജി,കൃഷ്ണപ്രസാദ്,ബിജു കൊട്ടാരക്കര,സുരേഷ് കാരേറ്റ് തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ വി.ജോയി,ചാണ്ടി ഉമ്മൻ,എൽദോസ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.
Source link