CINEMA

കമൽഹാസന് ജോജു ജോർജിന്റെ ഫുഡ് ഡെലിവറി

കമൽഹാസന് ജോജു ജോർജിന്റെ ഫുഡ് ഡെലിവറി | Kamal Haasan

കമൽഹാസന് ജോജു ജോർജിന്റെ ഫുഡ് ഡെലിവറി

മനോരമ ലേഖകൻ

Published: July 10 , 2024 04:49 PM IST

1 minute Read

ഉലകനായകൻ കമൽഹാസന് ജോജു ജോർജിന്റെ സ്നേഹവിരുന്ന്. സംവിധായകൻ ചിദംബരത്തിനൊപ്പം കമൽഹാസനെ നേരിൽ കണ്ടപ്പോഴാണ് പ്രിയതാരത്തിന് ഇഷ്ടമുള്ള വിഭവങ്ങൾ ഫുഡ് ക്യാരിയറിലാക്കി ജോജു സമ്മാനിച്ചത്. 

“ക്യാരിയേഴ്സ് ഓഫ് ലവ് ഫ്രം ജോജു” എന്ന അടിക്കുറിപ്പോടെ കമൽഹാസൻ ചിത്രങ്ങൾ പങ്കുവച്ചു. അഞ്ചു ഫുഡ് ക്യാരിയറിലായി സ്പെഷൽ ഊണ് ആണ് കമൽഹാസനായി ജോജു നൽകിയത്. 

ബോബി സിംഹ, സിദ്ധാർഥ്, ചിദംബരം എന്നിവരും ജോജുവിനൊപ്പം കമൽഹാസനുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും കമൽഹാസൻ സ്വന്തം പേജിൽ പങ്കുവച്ചു. തഗ് ലൈഫ് എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം ജോജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

English Summary:
Joju George surprises Kamal Haasan with special food

7rmhshc601rd4u1rlqhkve1umi-list ht2l6dkbgss92nuhsv7mbaqlu mo-entertainment-common-tamilmovienews mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kamalhaasan mo-entertainment-movie-jojugeorge


Source link

Related Articles

Back to top button