സിദ്ധാർത്ഥിന്റെ മരണം: ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് 17ന്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദ് 17ന് റിപ്പോർട്ട് നൽകും. കമ്മിഷൻ കോളേജിലെത്തി പരിശോധന നടത്തിയിരുന്നു. കുസാറ്റിന്റെ തൃക്കാക്കര ക്യാമ്പസിലെ ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പർ മുറിയിലായിരുന്നു തെളിവെടുപ്പ്. ഹൈക്കോടതി മുൻ പ്രോട്ടോക്കോൾ ഓഫീസർ എസ്. ശ്രീകുമാറായിരുന്നു കമ്മിഷൻ സെക്രട്ടറി. വി.സിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം കമ്മിഷൻ അന്വേഷിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങളൊഴിവാക്കാനുള്ള ശുപാർശകളും കമ്മിഷൻ നൽകും.


Source link

Exit mobile version