സതീശൻ-മുഖ്യമന്ത്രി വാക്പോര്: പി.എസ്.സി അംഗത്വം ലേലത്തിനോ? അന്വേഷിക്കും, എല്ലാം സുതാര്യം
തിരുവനന്തപുരം:പി.എസ്.സി അംഗമാക്കാൻ കോഴിക്കോട്ടെ ഡോക്ടറിൽ നിന്ന് സി.പി.എം നേതാവ് 60ലക്ഷം ആവശ്യപ്പെടുകയും 22ലക്ഷം കൈപ്പറ്റുകയും ചെയ്തെന്ന ആരോപണത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തമ്മിൽ വാക്പോര്.
മന്ത്രി മുഹമ്മദ് റിയാസിന്റെ പേരുപറഞ്ഞാണ് പണം വാങ്ങിയതെന്നും പണം തിരികെ നൽകി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്നും സബ്മിഷൻ അവതരിപ്പിച്ച് സതീശൻ ആരോപിച്ചു.പരാതികളിൽ ഗൗരവമായ അന്വേഷണത്തിന് സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കില്ല, ഒരുതരം ഒത്തുതീർപ്പുമില്ല. തെറ്റുകാർക്കെതിരെ കർശന നടപടിയുണ്ടാവും. സതീശൻ പറയുന്നത് കോൺഗ്രസിന്റെ രീതിയാണെന്നും അതൊന്നും എൽ.ഡി.എഫിനും സർക്കാരിനും ബാധകമല്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
പി.എസ്.സി അംഗത്തിന്റെ നിയമനം ലേലത്തിന് വച്ചിരിക്കുകയാണോയെന്ന് പ്രതിപക്ഷ നേതാവ്ചോദിച്ചു.
മുൻപും സമാനആരോപണമുണ്ടായി. മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബിജു ആബേൽ ജേക്കബിന്റെ ഫോൺ സംഭാഷണത്തിൽ ലക്ഷങ്ങളുടെ കോഴക്കണക്കുണ്ട്. ജനതാദൾ-എസ് നിയമനം നടത്താതെ തസ്തിക ലേലത്തിന് വച്ചിരിക്കുന്നു. ഐ.എൻ.എല്ലിനെതിരെയും ആരോപണമുണ്ടായി.
പണംനൽകി പി.എസ്.സി അംഗമാവുന്നവർ നടത്തുന്ന ഇന്റർവ്യൂവിന് എന്ത് വിശ്വാസ്യതയാണുള്ളത്. ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സിയെ പ്രതീക്ഷയോടെ കാണുന്ന കാലത്ത് അംഗത്വം ലേലത്തിന് വയ്ക്കുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്.
മന്ത്രിമാർക്കും നേതാക്കൾക്കും കിട്ടിയ പരാതി എന്തുകൊണ്ടാണ് പൊലീസിന് കൊടുക്കാത്തത്. ഗൗരവതരമായ കുറ്റമാണിത്. അടിയന്തരമായി എഫ്.ഐ.ആറിട്ട് അന്വേഷണം നടത്തണം.
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും സന്തതസഹചാരിയായ ആളാണ് തട്ടിപ്പ് നടത്തിയ യുവനേതാവ്.
വാർത്തകൾ പ്രകാരം മന്ത്രി റിയാസ് തന്നെ കോക്കസിനെതിരെ പരാതി നൽകി. കണ്ണൂരിലേതു പോലെ കോഴിക്കോടും കോക്കസ് ഉണ്ടെന്നതാണ് ഇതിന്റെ അർത്ഥമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രിമാർ അടക്കം ഭരണപക്ഷവും പ്രതിപക്ഷവും ബഹളമുണ്ടാക്കി. പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നേതാവിനെതിരെ
നടപടിക്ക് പാർട്ടി…
പേജ് ……
Source link