‘ഇൗ കുടുംബവും സിനിമയും തന്നതിന് നന്ദി’: പിതാവിന്റെ ചരമദിനത്തിൽ ചാക്കോച്ചൻ
‘ഇൗ കുടുംബവും സിനിമയും തന്നതിന് നന്ദി’: പിതാവിന്റെ ചരമദിനത്തിൽ ചാക്കോച്ചൻ
മനോരമ ലേഖിക
Published: July 10 , 2024 02:56 PM IST
1 minute Read
പിതാവ് ബോബൻ കുഞ്ചാക്കോയുടെ ഇരുപതാം ചരമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഓർമദിനത്തിന് കുടുംബസമേതം പള്ളിയിലും കല്ലറയിലും പോയി പ്രാർഥിക്കുന്ന വിഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടായിരുന്നു ചാക്കോച്ചന്റെ കുറിപ്പ്.
‘അപ്പാ, ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യവും സർവവ്യാപിയുമായ സാന്നിധ്യം താങ്കളാണ്. അങ്ങയെക്കുറിച്ചുള്ള ഒാർമകൾ ഞങ്ങളിലൂടെ ജീവിക്കുന്നു. ആ വാക്കുകളും പ്രവർത്തികളും തരുന്ന കരുത്താണ് ഒന്നിച്ച് ശക്തരായി മുന്നോട്ടു പോകാൻ ഞങ്ങളെ പ്രാപ്തരാക്കുന്നത്. അങ്ങയെ ഒാർമകളിൽ ഞങ്ങൾ ഇവിടെ ഒത്തു ചേരുമ്പോൾ അപ്പൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ അനുഭവിച്ച അതേ സ്നേഹവും സന്തോഷവുമാണ് ഞാൻ അനുഭവിക്കുന്നത്.
നന്ദി അപ്പാ, ഇൗ കുടുംബത്തെയും കൂട്ടുകാരെയും സിനിമയെയും തന്നതിന്.’ ചാക്കോച്ചൻ എഴുതി.
അപ്പൻ തന്നെ എടുത്തുകൊണ്ടു നിൽക്കുന്ന ബാല്യകാലത്തെ ചിത്രവും അമ്മയെ ചേർത്തുപിടിച്ചുനിൽക്കുന്ന മറ്റൊരു ചിത്രവും കുഞ്ചാക്കോ ബോബൻ കുറിപ്പിനൊപ്പം പങ്കു വച്ചു. കുഞ്ചാക്കോ ബോബന്റെ പിതാവായ ബോബൻ കുഞ്ചാക്കോ മലയാള സിനിമയിലെ ഏറ്റവും പ്രമുഖരായ നിർമാതാക്കളിൽ ഒരാളായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള കുഞ്ചാക്കോയുടെ നിർമാണ കമ്പനി ചാക്കോച്ചൻ വീണ്ടും അതേ പേരിൽ ആരംഭിച്ച് സിനിമകൾ നിർമിക്കുന്നുണ്ട്.
English Summary:
Actor Kunchako Boban shared a heart touching note on his father Boban Kunchako’s 20th death anniversary. Chakochan’s note was sharing videos and pictures of him going to the church and the grave with his family and praying.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kunchackoboban mo-entertainment-common-malayalammovienews mo-entertainment-movie 7pkl8kd9qg23mabnujurnee34j f3uk329jlig71d4nk9o6qq7b4-list
Source link