മമ്മൂട്ടി കമ്പനിയുടെ 6–ാം ചിത്രം ഷൂട്ടിങ് തുടങ്ങി: സംവിധാനം ഗൗതം വാസുദേവ മേനോൻ
മമ്മൂട്ടി കമ്പനിയുടെ 6–ാം ചിത്രം ഷൂട്ടിങ് തുടങ്ങി: സംവിധാനം ഗൗതം വാസുദേവ മേനോൻ | Mammootty
മമ്മൂട്ടി കമ്പനിയുടെ 6–ാം ചിത്രം ഷൂട്ടിങ് തുടങ്ങി: സംവിധാനം ഗൗതം വാസുദേവ മേനോൻ
മനോരമ ലേഖകൻ
Published: July 10 , 2024 11:07 AM IST
Updated: July 10, 2024 11:13 AM IST
1 minute Read
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും അഭിനയിക്കുന്നു. ത്രില്ലർ മൂഡിലുള്ളതാണ് ചിത്രമെന്നാണ് വിവരം. ചിത്രത്തിന്റെ പൂജ എറണാകുളത്തു നടന്നു.
മമ്മൂട്ടിക്കൊപ്പം ലെനയും മലയാളം തമിഴ് സിനിമാമേഖലയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നു. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിൽ അഭിനയത്തിൽ സജീവമാണെങ്കിലും ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയാണിത്. സുരേഷ് ഗോപിക്കൊപ്പം ചെയ്യാനിരുന്ന മഹേഷ് നാരായണൻ ചിത്രം മാറ്റി വച്ചാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് എത്തുന്നത്.
English Summary:
Gautham Vasudev Menon to direct sixth film of Mammootty Kampany
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-gauthammenon mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 3is056vgkrn3vnn54cke1seec1
Source link